Abu Dhabi Police Warn Drivers as Dense Fog Continues @DubaiTrends
Gulf

മൂടൽമഞ്ഞ് കനക്കുന്നു; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

ഇലക്ട്രോണിക് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വേഗപരിധിയിൽ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളു എന്ന് അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഓരോ റോഡിലെയും വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വേഗപരിധിയിൽ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളു എന്ന് അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.

മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണം. ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുകയും മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പൊലീസ് നിർദേശം നൽകി.

അതേ സമയം, ലോ ബീം ഹെഡ്‌ലൈറ്റ് ഉപയോഗിക്കാത്തവർക്ക് കർശന നടപടിയെടുക്കുമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽ മഞ്ഞ് ഉള്ള സാഹചര്യങ്ങളിൽ ലൈറ്റ് ഓൺ ആക്കാതെ ഇരുന്നാൽ ഡ്രൈവർക്ക് 500 ദിർഹം വരെ പിഴയും 4 മുതൽ 6 വരെ ബ്ലാക്ക് പോയിന്റും ലഭിക്കും. ഗുരുതരമായ സാഹചര്യങ്ങളിൽ വാഹനം കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Gulf news: Abu Dhabi Police Warn Drivers as Dense Fog Continues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു'; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

'മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി'

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

മണ്ഡല-മകരവിളക്ക്: ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിനെത്തിയത് ആറര ലക്ഷം തീര്‍ഥാടകര്‍

SCROLL FOR NEXT