ഫ്രീ സിം, ഒപ്പം 10 ജി ബി ഡാറ്റയും; അബുദാബി എയർപോർട്ടിൽ എത്തുന്നവർക്ക് വൻ ഓഫർ

ഇത് ഉപയോഗിച്ച് യാത്രക്കാർക്ക് മാപ്പുകൾ, ടാക്സി സേവനവുമായി ബന്ധപ്പെട്ട ആപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ യാത്രക്കാരന് സുരക്ഷിതമായി എയർപോർട്ടിന് പുറത്തെത്താനും തുടർന്ന് ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കും.
Abu Dhabi visa
Abu Dhabi Airport Offers Free 10GB SIM Cards Special arrangement
Updated on
1 min read

അബുദാബി: അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. യാത്രക്കാർക്ക് സൗജന്യമായി സിം കാർഡ്  ലഭ്യമാക്കാൻ എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. 10 ജി ബി ഡാറ്റ അടങ്ങിയ സിംകാർഡുകൾ വിതരണം ചെയ്യാൻ അബുദാബി വിമാനത്താവളവും ടെലികോം സേവന ദാതാക്കളായ ഈ ആൻഡ് കമ്പനിയും തമ്മിൽ ധാരണയിൽ എത്തി.

Abu Dhabi visa
ലഗേജുമായി അലയേണ്ട, വീട്ടിലിരുന്നു ചെക്ക്-ഇൻ ചെയ്യാം; പുതിയ സംവിധാനവുമായി ഷാർജ

പത്ത് ജി ബി ഡാറ്റ ഉപയോഗിക്കുന്നതിന് 24 മണിക്കൂർ സമയമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് യാത്രക്കാർക്ക് മാപ്പുകൾ, ടാക്സി സേവനവുമായി ബന്ധപ്പെട്ട ആപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ യാത്രക്കാരന് സുരക്ഷിതമായി എയർപോർട്ടിന് പുറത്തെത്താനും തുടർന്ന് ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കും.

Abu Dhabi visa
ദുബൈ വിമാനത്താവളത്തിലെ ‘സ്മാ​ർ​ട്ട് റെ​ഡ് കാ​ർ​പെ​റ്റ് ' വൻ ഹിറ്റ്

2025 സെപ്റ്റംബറിലെ കണക്കുകൾക്ക് പ്രകാരം 23.9 ദശലക്ഷം യാത്രക്കാരാണ് അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. യാത്രക്കാർക്ക് മികച്ച യാത്ര അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സിം കാർഡുകൾ വിതരണം ചെയ്തതെന്ന് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വരും വർഷങ്ങളിൽ തിരക്ക് വർധിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കൊണ്ട് നിരവധി പദ്ധതികൾ ആണ് എയർപോർട്ട് നടപ്പിലാക്കുന്നത്.

Summary

Gulf news: Free SIM Cards With 10GB Data for Passengers Arriving at Abu Dhabi Airport.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com