Abu Dhabi Uses AI to Detect Illegal Waste Dumping  Special arrangement
Gulf

മാലിന്യം തള്ളുന്നത് കണ്ടെത്താനായി നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും; പുതിയ സംവിധാനവുമായി യുഎഇ

മാലിന്യ നിയന്ത്രണത്തിനായി നിർമ്മിത ബുദ്ധിയും (AI) ഉപഗ്രഹ ചിത്ര വിശകലനവും സംയോജിപ്പിക്കുന്ന യുഎഇയിലെ ആദ്യ പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: രാജ്യത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് കണ്ടെത്താനായി അബുദാബി പരിസ്ഥിതി ഏജൻസി പുതിയ പദ്ധതി ആരംഭിച്ചു. നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് നിയമലംഘനം കണ്ടെത്താനാണ് നീക്കം. മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുക, പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

മാലിന്യ നിയന്ത്രണത്തിനായി നിർമ്മിത ബുദ്ധിയും (AI) ഉപഗ്രഹ ചിത്ര വിശകലനവും സംയോജിപ്പിക്കുന്ന യുഎഇയിലെ ആദ്യ പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്.

പരമ്പരാഗത പരിശോധനകളിൽ നിന്ന് മാറി, ഡാറ്റ സ്വയം വിശകലനം ചെയ്യാനും നിയമലംഘനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ഇ എ ഡി സെക്രട്ടറി ജനറൽ ഡോ. ഷൈഖ സലേം അൽ ധാഹേരി പറഞ്ഞു.

അൽ ഐനിലെ അൽ ബുഖൈരിയ പ്രദേശത്ത് പുതിയ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെ ഈ സംവിധാനത്തിലൂടെ 150 കേന്ദ്രങ്ങൾ കണ്ടെത്താനായി.

മാലിന്യത്തിന്റെ തരം, കാലയളവ് എന്നിവ കൃത്യമായി നീരീക്ഷിക്കാനും ശുചീകരണ പ്രവർത്തനങ്ങൾ അതിവേഗം നടത്താനും പുതിയ സംവിധനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. യുഎഇയുടെ 2031ന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Abu Dhabi Launches AI and Satellite-Based System to Detect Illegal Waste Dumping.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

പക്ഷിപ്പനി: ആലപ്പുഴയില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും

'ആദ്യം സ്വന്തം പാർട്ടിയിലുള്ളവരെ പിടിച്ചു നിർത്തു; മറ്റത്തൂരിൽ ബിജെപി പിന്തുണച്ചത് സ്വതന്ത്രനെ' (വിഡിയോ)

പി കെ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

ഗ്രീന്‍ഫീല്‍ഡില്‍ നാലാം പോര് തുടങ്ങുന്നു; ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും

SCROLL FOR NEXT