Active Abu Dhabi Launches ‘Misrah’ 1,000 km Heritage Trek Across UAE  @KMijlof
Gulf

1000 കിലോമീറ്റർ മരുഭൂമിയിലൂടെ യാത്ര ചെയ്യാൻ താല്പര്യമുണ്ടോ?; സാഹസിക യാത്രികർക്ക് ഇത് സുവർണ്ണാവസരം

എമിറേറ്റിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട കോഫി തയ്യാറാക്കൽ മുതൽ നാടൻകലകളെക്കുറിച്ചുള്ള വർക്ക്ഷോപ്പുകളും അധികൃതർ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: യു എ യിൽ താമസിക്കുന്നവരാണോ നിങ്ങൾ? സാഹസിക യാത്രകൾ പോകാൻ താല്പര്യമുണ്ടോ? എന്നാൽ ഈ അവസരം നിങ്ങൾ ഒരിക്കലും പാഴാക്കരുത്. യു എ യുടെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലൂടെ പരമ്പരാഗത മാർഗങ്ങൾ ഉപയോഗിച്ച് 30 ദിവസം സഞ്ചരിക്കാൻ അവസരമൊരുക്കി ആക്റ്റീവ് അബുദാബി എന്ന സംഘടന. യു എ ഇയുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കാനുള്ള ഒരു മികച്ച അവസരം കൂടിയാണ് ഈ യാത്ര.

Active Abu Dhabi Launches ‘Misrah’ 1,000 km Heritage Trek Across UAE

ഈ സാഹസിക യാത്രയ്ക്ക് അവസരം ലഭിക്കാൻ നിരവധി കടമ്പകൾ കടക്കണം. 18 മുതൽ 25 വയസ് വരെ പ്രായമുള്ളവർക്കാകും ഈ യാത്രയ്ക്ക് അവസരമുണ്ടാകുക. നിങ്ങൾ യു എ ഇയിലെ താമസക്കാരൻ ആയിരിക്കണം. ആക്റ്റീവ് അബുദാബി എന്ന വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. അപേക്ഷകരിൽ നിന്ന് 500 പേരെ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കും. ഇവർക്ക് ഒട്ടക സവാരി,രാജ്യത്തിൻറെ പരമ്പരാഗത കരകൗശലവസ്തുക്കൾ, നാടൻകലകൾ എന്നിവ പരിചയപ്പെടുത്തും.

Active Abu Dhabi Launches ‘Misrah’ 1,000 km Heritage Trek Across UAE

അതിന് ശേഷം, യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഒട്ടകങ്ങളുടെ ശരീരഘടന, വാട്ടർ ബാഗുകൾ, സാഡിൽ സ്ട്രാപ്പുകൾ പോലുള്ള പരമ്പരാഗത ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നൽകും. ഈ പരിശീലന ക്ലാസിൽ ഒട്ടകങ്ങളുമായി നേരിട്ട് ഇടപഴകാനും പരിപാലിക്കാനും അവസരമുണ്ട്.

എമിറേറ്റിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട കോഫി തയ്യാറാക്കൽ മുതൽ നാടൻകലകളെക്കുറിച്ചുള്ള വർക്ക്ഷോപ്പുകളും അധികൃതർ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ആഴ്ചയിൽ നാല് ദിവസമാകും ക്ലാസുകൾ നടക്കുക. വൈകുന്നേരം നാലു മണി മുതൽ രാത്രി എട്ട് മണി വരെയാണ് ക്ലാസുകളുടെ സമയം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരിൽ നിന്ന് 100 പേരെ അവസാന യാത്രക്കായി തിരഞ്ഞെടുക്കും. ഇവരുമായി 30 ദിവസം കൊണ്ട് 1000 കിലോമീറ്റർ സഞ്ചരിക്കും. ഓഗസ്റ്റ് 21ന് രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Gulf news: Active Abu Dhabi launches ‘Misrah’ initiative, where 100 participants will embark on a 1,000 km heritage journey across the UAE using traditional travel methods.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT