എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെഗാ ഓഫര്‍ ഫയല്‍ ചിത്രം
Gulf

ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെഗാ ഓഫര്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ആഭ്യന്തര- രാജ്യാന്തര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടില്‍ 50 ലക്ഷം സീറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് സെയില്‍ ആരംഭിച്ചു. എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ പത്ത് വരെയുള്ള യാത്രകള്‍ക്കായി മേയ് 31നകം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തില്‍ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂ പാസ് അംഗങ്ങള്‍ക്ക് 20 ശതമാനം വരെ ഡിസ്‌ക്കൗണ്ടും എക്‌സ്പ്രസ് എഹെഡ് മുന്‍ഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്‌ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകള്‍ നേടാനും സാധിക്കും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇന്‍ ബാഗേജ്, 3 കിലോ അധിക ഹാന്‍ഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭിക്കും.

വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകള്‍, ഭക്ഷണം, ഇന്ത്യന്‍ ആതിഥ്യ മര്യാദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്‌സ്പ്രസ് വാലി ബാത് ഹെ ക്യാംപെയിന്‍ അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തില്‍ എത്തുന്ന ഈ ക്യാംപെയിന്‍ ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.

Air India Express has launched an express sale

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കലാപം ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം, എല്ലാത്തിനും ഒരു പരിധിയുണ്ടാകണം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റില്‍

'വിദ്വേഷങ്ങളുടെ ഇരുളിനെ മാറ്റിനിര്‍ത്താം'; ബക്രീദ് ആശംസകളുമായി പിണറായി

ഗെയ്‌ലിനെ തൂക്കി; മിന്നല്‍ വൈഭവ് ഇനി 'യൂണിവേഴ്‌സ് ബേബി ബോസ്'

SCROLL FOR NEXT