അജ്മാന്‍: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയാതായി അജ്മാന്‍ പൊലീസ്. ട്രാഫിക് സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ നീക്കം. ഇ-സ്കൂട്ടറുകള്‍ ഉപയോഗിച്ചു റോഡിലൂടെ സഞ്ചരിക്കാനാകില്ലെന്നും നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അജ്മാനിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. ഇതേ തുടർന്നാണ് ഇ-സ്കൂട്ടറുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ ഈ നിയന്ത്രണം എത്ര കാലത്തേക്കാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ വാഹനമോടിക്കുക, റോഡ് നിയമങ്ങൾ പാലിക്കാതെ ഇ-സ്കൂട്ടറുകള്‍ ഓടിക്കുക, കാൽനട ക്രോസിങ്ങുകളിലൂടെ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
മുൻപ് ഇ-സ്കൂട്ടറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നവർ റോഡിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് രംഗത്ത് എത്തിയിരുന്നു. അതിനു ശേഷവും അപകടം ഉണ്ടാകുന്നത് പതിവായതോടെയാണ് ഇ-സ്കൂട്ടറുകൾ നിയന്ത്രിക്കാൻ പൊലീസ് തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates