Bahrain court jails foreigner for throwing children into pool special arrangement
Gulf

നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ വലിച്ചെറിഞ്ഞു; അ​മേ​രി​ക്ക​ൻ പൗ​ര​നെ​ തടവ് ശിക്ഷയ്ക്ക് വിധിച്ചു ബഹ്‌റൈൻ

സൗ​ദി​യി​ൽ ജോ​ലി ചെയ്തു വരുക ആയിരുന്ന പ്രതി വാ​രാ​ന്ത്യം ആ​ഘോ​ഷി​ക്കാ​നായി ആണ് ബഹ്‌റൈനിൽ എത്തിയത്. സംഭവ ദിവസം പ്രതി നന്നായി മ​ദ്യ​പി​ച്ച​തി​ന് ശേഷം ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തിന്റെ സമീപത്ത് എത്തി. ഈ സമയത്ത് നാല് കുട്ടികൾ പൂളിന്റെ സമീപം നിൽക്കുക ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മനാമ: നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ എ​ടു​ത്തെ​റി​ഞ്ഞ​ വി​ദേ​ശി പൗ​ര​നെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ബഹ്‌റൈൻ കോടതി. അ​മേ​രി​ക്ക​ൻ പൗ​ര​നെ​യാണ് മൂ​ന്നു​മാ​സം ത​ട​വിന് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.

സൗ​ദി​യി​ൽ ജോ​ലി ചെയ്തു വരുക ആയിരുന്ന പ്രതി വാ​രാ​ന്ത്യം ആ​ഘോ​ഷി​ക്കാ​നായി ആണ് ബഹ്‌റൈനിൽ എത്തിയത്. സംഭവ ദിവസം പ്രതി നന്നായി മ​ദ്യ​പി​ച്ച​തി​ന് ശേഷം ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തിന്റെ സമീപത്ത് എത്തി. ഈ സമയത്ത് നാല് കുട്ടികൾ പൂളിന്റെ സമീപം നിൽക്കുക ആയിരുന്നു. പ്രതി മദ്യലഹരിയിൽ കുട്ടികളെ നീ​ന്ത​ൽ​ക്കു​ള​ത്തിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ ഇ​തി​ൽ നാ​ല് വ​യ​സ്സു​കാ​ര​നാ​യ ഒ​രു കു​ട്ടി​ക്ക് നീ​ന്താ​ൻ അ​റി​യാ​ത്ത​തി​നാ​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോകുകയും പ്ര​തി ത​ന്നെ വെ​ള്ള​ത്തി​ൽ ചാ​ടി കു​ട്ടി​യെ ര​ക്ഷി​ക്കു​കയും ചെയ്തു.

കു​ട്ടി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് പ്ര​തി അ​വ​രെ പൂ​ളി​ലേ​ക്ക് എ​റി​ഞ്ഞ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി കോടതിയിൽ മൊഴി നൽകി. കു​ട്ടി​ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കി​യെ​ന്ന കു​റ്റം ഇ​യാ​ൾ നി​ഷേ​ധി​ച്ചെ​ങ്കി​ലും സാക്ഷി മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുക ആയിരുന്നു. ത​ട​വു​ശി​ക്ഷ​ക്ക് പ​ക​രം മ​റ്റ് ശി​ക്ഷ​ക​ൾ ന​ൽ​ക​ണ​മെ​ന്ന പ്ര​തി​യു​ടെ വാദം സു​പ്രീം ക്രി​മി​ന​ൽ അ​പ്പീ​ൽ കോ​ട​തി ത​ള്ളി​യി​രു​ന്നു.

Gulf news: Bahrain court jails foreigner for throwing children into pool.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍