മനാമ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരന് 25,097 ബഹ്റൈനി ദിനാർ (55 ലക്ഷം രൂപ) നഷ്ടപരിഹരം നൽകണമെന്ന് ബഹ്‌റൈൻ കോടതി. സംഭവ സമയത്ത് വാഹനമോടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടത്. ഇതിന് പുറമെ മെഡിക്കൽ ഫീസ്, കോടതി ചെലവ് എന്നിവയും പ്രതിയിൽ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധ കാരണമാണ് കാൽനടക്കാരന് അപകടം സംഭവിച്ചത്. അപകടത്തിൽ കാൽനടക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓർമ ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ഇയാളുടെ ശരീരം 40 ശതമാനം തളർന്നു പോകുകയും ചെയ്തു. 25 ദിവസമാണ് കാൽനടക്കാരൻ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞത്.
തുടർന്ന് ഇയാൾ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിന്റെ വിചാരണക്കിടെ മുൻപും സമാനമായ കേസുകളിൽ പ്രതി ശിക്ഷ അനുഭവിച്ചിരുന്നു എന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് പ്രതിക്ക് കനത്ത പിഴ ശിക്ഷ കോടതി വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates