ബഹ്‌റൈൻ: മത്സ്യബന്ധന മേഖലയെ സംരക്ഷിക്കാനും സ്വദേശി തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കാനുമായി എം.പിമാർ ബഹ്‌റൈൻ പാർലമെന്റിൽ പുതിയ നയം അവതരിപ്പിച്ചു. ലൈസൻസിങ് നടപടികൾ, തൊഴിലാളികളുടെ സുരക്ഷാ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നയത്തിൽ എം പി മാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിലൂടെ ബഹ്‌റൈൻ പൗരന്മാർക്ക് മത്സ്യബന്ധന മേഖലയിലെ ജോലി സ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ചെമ്മീൻ പിടിത്തത്തിന് അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം കുറയ്ക്കുകയും, സ്വമേധയാ മത്സ്യബന്ധന ജോലി ഉപേക്ഷിക്കുന്ന സ്വദേശികൾക്ക് നഷ്ടപരിഹാരം നൽകുക, വിദേശ തൊഴിലാളികൾക്ക് ലൈസൻസുകൾ നൽകുന്നത് നിയന്ത്രിക്കുക എന്നിവയാണ് എംപിമാരുടെ പ്രധാന ആവശ്യം.
ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരിഷ്കരണ നടപടികളും ചർച്ച ചെയ്യുന്നതിനായി മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തണമെന്നും പാർലമെന്റിൽ ആവശ്യം ഉയർന്നു.
പുതിയ നയത്തിലൂടെ സമുദ്രസമ്പത്ത് നിലനിർത്താനും,സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സാധ്യത ഉറപ്പാക്കാനും സാധിക്കുമെന്ന് എം പിമാർ പറഞ്ഞു. ബഹ്‌റൈനിലെ മത്സ്യബന്ധന മേഖലയുടെ ദീർഘകാല വികസനത്തിനും തൊഴിലാളികളുടെ നന്മയ്ക്കുമായി ഈ നയം വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
അതെ സമയം, ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന പ്രവാസികളെ സംബന്ധിച്ച് തിരിച്ചടി ആകും. മത്സ്യ ബന്ധനത്തിനുള്ള ലൈസൻസുകൾ വെട്ടികുറക്കുമ്പോൾ പ്രവാസികൾക്ക് ജോലി നഷ്ടമാകാനും സാധ്യത ഏറെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates