Bahrain opens new office for trafficking victims. BNA
Gulf

മ​നു​ഷ്യ​ക്ക​ട​ത്തിൽ ഇ​ര​യായവർക്ക് സംരക്ഷണം നൽകാൻ ഓഫീസ് ആരംഭിച്ചതായി ബ​ഹ്‌​റൈ​ൻ

അന്താരാഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആകും ഓഫീസ് പ്ര​വ​ർ​ത്തി​ക്കു​ക. മ​നു​ഷ്യ​ക്ക​ട​ത്തിൽ ഇ​ര​യായവർക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക സൗകര്യങ്ങൾ ഒരുക്കും.

Author : സമകാലിക മലയാളം ഡെസ്ക്

മനാമ: മ​നു​ഷ്യ​ക്ക​ട​ത്തിൽ ഇ​ര​യായവരെ സ​ഹാ​യി​ക്കു​ന്നതിനായി പ്ര​ത്യേ​ക ഓഫീസ് സ്ഥാ​പി​ച്ചതായി ബ​ഹ്‌​റൈ​ൻ. ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ലാകും ഓഫീസിന്റെ പ്രവർത്തനം നടക്കുക. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ ഭാഗമായി ആണ് പുതിയ ഓഫീസ് ആരംഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആകും ഓഫീസ് പ്ര​വ​ർ​ത്തി​ക്കു​ക. മ​നു​ഷ്യ​ക്ക​ട​ത്തിൽ ഇ​ര​യായവർക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക സൗകര്യങ്ങൾ ഒരുക്കും. ഇരകളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കുന്നത് മുതൽ നിയമ നടപടികൾ അവസാനിക്കുന്നത് വ​രെ ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​കാരികളെ സഹായിക്കാനായി ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.

പൊതുജനങ്ങൾ മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 555, 999 എന്നി നമ്പറുകളിൽ വിവരമറിയിക്കണം. അല്ലെങ്കിൽ 555@interior.gov.bh എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തിലും വിവരം അ​റി​യി​ക്കാ​മെ​ന്ന് അധികൃതർ അഭ്യർത്ഥിച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ബ​ഹ്​​റൈ​ൻ മു​ന്നോ​ട്ടു പോകുന്നത്. മ​നു​ഷ്യ​ക്ക​ട​ത്ത്​ ഇല്ലാതാക്കാൻ ​ നി​യ​മ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളോ​ടൊ​പ്പം ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Bahrain opens new office for trafficking victims.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)