Arjun 
Gulf

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി; നീറ്റ് പരീക്ഷ റദ്ദാക്കിയ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കാസര്‍കോട്: കുടുംബത്തോട് പറയാതെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പള്ളിക്കര പഞ്ചായത്തില്‍ പൂച്ചക്കാട് പോക്കണം മൂലയിലെ അര്‍ജുന്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മംഗുലൂരുവിലെ ലോഡ്ജിലാണ് അര്‍ജുനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിലെ മനോവിഷമംമൂലം ജീവനനൊടുക്കിയ ഐജ ആര്‍ മഹേഷിന്റെ സഹോദരനാണ് അര്‍ജുന്‍.

അബുദാബിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 10 ഓടെ മംഗളൂരു വിമാനത്താവളത്തിയിരുന്നു. തുടര്‍ന്നു പകല്‍ ഒരു മണിക്ക് അമ്മ രാധിക വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഗഫില്‍ നിന്നു വരുന്നതായോ മംഗളൂരുവില്‍ എത്തിയതായോ അര്‍ജുന്‍ കുടുംബത്തോട് പറഞ്ഞിരുന്നില്ല.

ഗള്‍ഫില്‍ നിന്നു സുഹൃത്തുകള്‍ അര്‍ജുനന്‍ വീട്ടിലെത്തിയോ എന്നന്വേഷിച്ച് വിളിച്ചപ്പോഴാണ് വിസ ഒഴിവാക്കി അര്‍ജുന്‍ നാട്ടില്‍ വന്നതായി അറിയുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മംഗൂളൂരു പൊലിസിനെ വിവരമറിയിച്ചു. അര്‍ജുന്റെ ഫോണ്‍ ഞായറാഴ്ച രാത്രിവരെ ഓണ്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ഫോണ്‍ നിലച്ചു. നാട്ടില്‍ പോകുന്ന കാര്യം വീട്ടില്‍ അറിയിക്കേണ്ടെന്നു സുഹൃത്തുക്കളോടും പറഞ്ഞതായാണ് വിവരം. ഏക സഹോദരിയുടെ മരണശേഷം ഏറെ മനോവിഷമത്തിലായിരുന്നു അര്‍ജുനെന്നാണ് വിവരം.

നീറ്റ് പരീക്ഷ റദ്ദാക്കായ മനോവിഷമത്തിലാണ് ഐജ ജീവനൊടുക്കിയത്. ഹോസ്റ്റല്‍മുറിയില്‍ ഫാനില്‍ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂണ്‍ രണ്ടിന് പകല്‍ 12.30 ഓടെയാണ് ഐജയുടെ മരണം അര്‍ജുന്‍ അറിയുന്നത്. അന്നു രാത്രിതന്നെ അര്‍ജുന്‍ കൊച്ചി വിമാനത്താവളം വഴി സംഭവസ്ഥലത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു മൃതദേഹത്തോടൊപ്പമാണ് നാട്ടില്‍ വന്നത്. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി ഒരു മാസം മുമ്പാണ് തിരിച്ചുപോയത്.

brother of Aija R Mahesh found dead in lodge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

'ഇത് എന്റെ അവസാന ലോകകപ്പ്'; 2027ല്‍ കിരീട നേട്ടമാണ് ലക്ഷ്യമെന്ന് കോഹ്‌ലി

'ലിറ്ററിന് 25 രൂപ മാത്രം; പെട്രോളിന് പകരം എഥനോൾ കാർ വരുന്നു'

'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം

പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച പുകയില ഉത്പന്നങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍; കാണാതായത് ഏഴ് ചാക്ക് ഹാന്‍സ്