ഇന്‍ഡിഗോ വിമാനം ഫയല്‍ ചിത്രം
Gulf

വിമാനം യുഎഇയില്‍, ലഗേജുകള്‍ തിരുവനന്തപുരത്ത്; മരുന്ന് കിട്ടാതെ കുട്ടി ആശുപത്രിയില്‍, ഇന്‍ഡിഗോയ്‌ക്കെതിരെ പരാതി

വിമാനത്തിന്റെ ഭാരനിയന്ത്രണം മൂലം ചില ബാഗേജുകള്‍ മാറ്റി വയ്ക്കുകയായിരുന്നുവെന്നാണ് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് വിമാനം കയറിയ പ്രവാസികള്‍ക്ക് ഷാര്‍ജയില്‍ എത്തിയപ്പോള്‍ സ്വന്തം ലഗേജുകള്‍ കിട്ടിയില്ലെന്ന് പരാതി. 21നു വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഒട്ടേറെ മലയാളികള്‍ അടക്കമുള്ള യാത്രക്കാരാണ് വലഞ്ഞത്. വസ്ത്രങ്ങള്‍, മരുന്നുകള്‍, പ്രധാനപ്പെട്ട രേഖകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ സമയത്ത് കിട്ടിയില്ലെന്നാണ് പരാതി.

മരുന്നു ലഭിക്കാത്തതിനെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന ഒരു യാത്രക്കാരി പരാതി നല്‍കിയതായും വിവരമുണ്ട്. വിമാനത്തിന്റെ ഭാരനിയന്ത്രണം മൂലം ചില ബാഗേജുകള്‍ മാറ്റി വയ്ക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം അറിയിച്ചില്ലെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ കമ്പനിയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചില്ല.

ഷാര്‍ജ വിമാനത്താവളത്തില്‍ ലഗേജ് കാത്ത് ഏറെനേരം നിന്നിട്ടും കിട്ടാതെ വന്നതോടെയാണ് യാത്രക്കാര്‍ പരാതിപ്പെട്ടതും ബാഗേജ് തിരുവനന്തപുരത്തു തന്നെ ശേഷിക്കുകയാണെന്ന് തിരിച്ചറിയുന്നതും. ബാഗുകള്‍ മറ്റൊരു വിമാനത്തില്‍ എത്തിച്ച് നേരിട്ടു കൈമാറുമെന്ന അറിയിപ്പു വന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നും യാത്രികര്‍ക്ക് വിമാനത്താവളത്തിലെത്തി നേരിട്ട് കൈപ്പറ്റേണ്ടി വന്നെന്നുമാണ് പരാതി.

Plane in the UAE, luggage in Thiruvananthapuram; complaint against IndiGo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

BHEL-ൽ വൻ നിയമനം; 415 ഒഴിവുകൾ, ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരം

'ചുവന്ന ബ്രാ, എന്‍വിഡിയ ഫ്‌ലാഗ്, രക്തക്കറ'; ട്രംപിന്റെ എഐ ചിത്രത്തിന് പിന്നില്‍ എന്ത്?, ചര്‍ച്ച

'96'നും 'മെയ്യഴക'നും ശേഷം ത്രില്ലറുമായി പ്രേംകുമാർ; നായകൻ ഫഹദ്, 'അശരീരി' പുതുവർഷത്തിൽ തിയേറ്ററിൽ

'ആദ്യം മമ്മൂട്ടി, അടുത്തത് മോഹന്‍ലാല്‍; പന്നിക്കൂട്ടങ്ങളോട് യുദ്ധം ചെയ്ത് സ്വന്തം ശരീരത്തില്‍ ചെളി തെറിപ്പിക്കാതിരിക്കുക'