പ്രതീകാത്മക ചിത്രം 
Gulf

സ്മാര്‍ട്ട്ഫോണുകള്‍, വാഹനങ്ങള്‍..; യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ പെരുകി,മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയിലെ സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍, സിസിടിവി കാമറകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ഡ്രൈവറില്ലാ വാഹനങ്ങളുടെ സിസ്റ്റങ്ങള്‍, റോബോട്ടിക് വാക്വം ക്ലീനറുകള്‍ എന്നിവ ലക്ഷ്യമിട്ട് വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി മുന്നറിയിപ്പ്.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉപകരണങ്ങള്‍ ഉപയോഗിച്ച് ഡിവൈസുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുമെന്ന തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതായി യുഎഇ ഗവണ്‍മെന്റ് സൈബര്‍ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

മേഖലയിലെ സമീപകാല സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രതിദിനം 2 ലക്ഷം മുതല്‍ 3 ലക്ഷം വരെ ഉണ്ടായിരുന്ന സൈബര്‍ ആക്രമണങ്ങള്‍ 8 ലക്ഷത്തിന് മുകളിലായി കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച മാത്രം യുഎഇ 640,000 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. 'ഫ്യൂച്ചര്‍സെക്' കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ ആളുകളില്‍ ഭീതി പടര്‍ത്താന്‍ ഐഒടി ഉപകരണങ്ങളെയാണ് ഹാക്കര്‍മാര്‍ പ്രധാനമായും ദുരുപയോഗം ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവര പ്രചാരണങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ മുതല്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യം വച്ചുള്ള ഫിഷിങ്, സ്പിയര്‍-ഫിഷിംഗ്, ആള്‍മാറാട്ട ശ്രമങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള സൈബര്‍ ആക്രമണങ്ങളിലും

Cyber ​​attacks on smartphones, vehicles on the rise in UAE; Cyber ​​experts warn

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചന്തേര എംഡിഎംഎ കേസ്: പ്രതികളുടെ ഫോണുകൾ ഫോറൻസിക്കിന് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കോടതിയിൽ അപേക്ഷ പോലും നൽകാതെ പൊലീസ്

'പഴയ ലാലേട്ടന്‍ കഥാപാത്രങ്ങള്‍ക്കുള്ള ആ വശീകരണം'; നിവിന്‍ പോളിയെക്കുറിച്ച് ആഷിഖ് അബു പറഞ്ഞത്, കുറിപ്പുമായി നിര്‍മാതാവ്

വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം

സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യും; വധശ്രമവും പോക്സോയും ചുമത്തും

സനീഷ് കുമാർ ജോസഫിനെതിരായ വിജിലൻസ് കേസ്: പരാതിക്കാരന് ഫോണിലൂടെ വധഭീഷണി