Dh1,000 fine for sudden lane changes, Fujairah Police caution  Dubai Police/x representative purpose only
Gulf

പെട്ടെന്നുള്ള ലൈൻ മാറ്റത്തിന് പിഴ 1,000 ദിർഹം, മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

ഗുരുതരമായ അപകടങ്ങൾ തടയാൻ 'നിങ്ങളുടെ ലൈൻസൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക' എന്ന കാമ്പയിൻ ഫുജൈറ പൊലിസ് ആരംഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഫുജൈറ: റോഡുകളിൽ വാഹനം ഓടിക്കുന്നവർ സുരക്ഷിതമായി വാഹനം ഓടിക്കണം എന്നും അവരവരുടെ ലൈനുകളിൽ ശ്രദ്ധയോടെ മാത്രമേ മറ്റു ലൈനുകളിലേക്ക് മാറാൻ പാടുള്ളൂ എന്നും വ്യക്തമാക്കി ഫുജൈറ പൊലിസ്. പെട്ടെന്നുള്ള ലൈൻ മാറ്റം അപകടങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പൊലിസ് ഇക്കാര്യം വ്യക്തമാക്കിയത്.

അശ്രദ്ധയോടെയും പെട്ടെന്നും മുന്നറിയിപ്പ് ഇല്ലാതെയും വാഹനങ്ങൾ ലൈൻ മാറ്റിയാൽ കനത്ത പിഴ ശിക്ഷയായി നൽകുമെന്ന് പൊലിസ് അറിയിച്ചു.

"നിങ്ങളുടെ ലൈൻ സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക" (“Keep Your Lane, Stay Safe.”) എന്ന മുദ്രാവാക്യവുമായി ഫുജൈറ പൊലിസ് പുതിയ ഗതാഗത സുരക്ഷാ കാമ്പയിൽ ആരംഭിച്ചു.ഫുജൈറ പൊലിസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഗതാഗത സുരക്ഷാ കാമ്പയിൻ ആണിത്.

ഒക്ടോബർ മുഴുവൻ നീണ്ടുനിൽക്കുന്ന ഈ കാമ്പയിൻ, അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡുകൾ സുരക്ഷിതമാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫുജൈറ പൊലിസ് നേതൃത്വത്തിന്റെയും വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ്.

ഗുരുതരമായ അപകടങ്ങൾക്ക് പ്രധാന കാരണമായി മാറുന്നത് പലപ്പോഴും പെട്ടെന്നുള്ളതോ ക്രമരഹിതമായതോ ആയ ലൈൻ മാറ്റമാണ്. നിയുക്ത പാതകളിൽ തുടരേണ്ടതിന്റെയും പെട്ടെന്നുള്ളതോ ക്രമരഹിതമായതോ ആയ ലൈൻ മാറ്റങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഈ സംരംഭം ശ്രദ്ധ നൽകുന്നു.

റോഡുകളിൽ അച്ചടക്കം പാലിക്കുന്നത് ഗതാഗതം സുഗമമായി നിലനിർത്തുക മാത്രമല്ല, എല്ലാ റോഡ് ഉപഭോക്താക്കളെയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ട്രാഫിക് ആൻഡ് പട്രോളിങ് വകുപ്പ് അഭിപ്രായപ്പെട്ടു.

ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളിൽ സേന പ്രതിജ്ഞാബദ്ധമാണെന്ന് ഫുജൈറ പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അൽ ധൻഹാനി ഗൾഫ് ന്യൂസിനോട് പറഞ്ഞു.

ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളിൽ സേന പ്രതിജ്ഞാബദ്ധമാണെന്ന് ഫുജൈറ പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അൽ ധൻഹാനി ഗൾഫ് ന്യൂസിനോട് പറഞ്ഞു.

"ഇതുപോലുള്ള കാമ്പെയ്‌നുകൾ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും റോഡ് സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു," അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പുകളുമൊന്നുമില്ലാതെയും പെട്ടെന്നും ലൈൻ മാറ്റുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ബോധവൽക്കരണ പ്രഭാഷണങ്ങൾ, തുടങ്ങി സാധ്യമായ എല്ലാവഴികളിലൂടെയും ജനങ്ങളിലേക്ക് ഈ വിഷയം എത്തിക്കുന്നതിനുള്ള ഓൺ-ദി-ഗ്രൗണ്ട് പ്രവർത്തനങ്ങൾ എന്നിവ ഈ കാമ്പെയ്‌നിൽ ഉൾപ്പെടുന്നു.

ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും എല്ലാ റോഡ് ഉപഭോക്താക്കളെയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് ബ്രിഗേഡിയർ അൽ ധൻഹാനി വിശദീകരിച്ചു.

Gulf News: Fujairah Police have launched their third traffic safety campaign of the year under the slogan “Keep Your Lane, Stay Safe.” Running throughout October.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

15 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൽ യുകെയിൽ പഠിക്കാം, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബർമിങ് ഹാം യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ സ്കിൽസ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

കേരളം ക്രൂയിസ് ടൂറിസത്തിലേക്ക്; നയത്തിന് അംഗീകാരം

SCROLL FOR NEXT