പ്രതീകാത്മക ചിത്രം  Pexels
Gulf

സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരാറുണ്ടോ? ഇനിവേണ്ട, കുവൈത്തില്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തിലേക്കോ രാജ്യത്തിന് പുറത്തേക്കോ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. മറ്റുവ്യക്തികളില്‍ നിന്നുള്ള ബാഗുകള്‍, പാഴ്‌സലുകള്‍, കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവ യാത്രയ്‌ക്കൊപ്പം കൈവശം വയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈമാറുന്ന വ്യക്തിയുമായുള്ള ബന്ധമോ അവര്‍ പറയുന്ന കാരണങ്ങളോ എന്തുതന്നെയായാലും, യാത്രക്കാരുടെ കൈവശം നിരോധിത വസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിന് യാത്രക്കാരനാകും നിയമപരമായി ഉത്തരവാദികളായിരിക്കുകയെന്ന് ആദ്യന്തരമന്ത്രാലയം പറഞ്ഞു.

ലഹരിക്കടത്തുകാര്‍ യാത്രക്കാര്‍ അറിയാതെ ഇത്തരം മാര്‍ഗങ്ങള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു. അടുത്തിടെ നടന്ന മൂന്ന് വ്യത്യസ്ത കേസുകളില്‍, വിദേശത്തുനിന്ന് മറ്റുള്ളവര്‍ക്ക് നല്‍കാനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് യാത്രക്കാരെ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു.

കുവൈത്തിലെ വ്യക്തികള്‍ക്ക് നല്‍കാനുള്ള മരുന്നാണെന്ന് വിശ്വസിച്ചാണ് ഇവര്‍ക്ക് പാക്കറ്റുകള്‍ നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ കൈവശമുള്ള വസ്തുക്കളില്‍ നിരോധിത സാധനങ്ങള്‍ കണ്ടെത്തിയാല്‍ അത് മറ്റൊരാള്‍ നല്‍കിയതാണെങ്കിലും യാത്രക്കാരന്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം പറഞ്ഞു.

Don’t Carry Bags or Parcels for Others, Warning in Kuwait

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്കാരി കേസില്‍ ആന്റോയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

ജപ്പാനെ തീർക്കാൻ 30 പന്തുകള്‍! ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിയില്‍

മണിമലയിലെ മധ്യവയസ്കന്റെ മരണം കൊലപാതകം: സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

'കമ്പനിയുടെ പ്രവര്‍ത്തന ശൈലിയെ ബാധിക്കും'; ടാറ്റ സണ്‍സ് ഐപിഒ എതിര്‍ക്കാനുള്ള കാരണം വ്യക്തമാക്കി നോയല്‍ ടാറ്റ

ഭർത്താവിന്റെ വായ്പയ്ക്ക് ഭാര്യയുടെ എഫ്ഡിയിൽനിന്ന് 19.90 ലക്ഷം പിടിച്ചു; പണം തിരികെ നൽകാൻ എസ്ബിഐക്ക് കോടതി ഉത്തരവ്