UAE  rta/x
Gulf

കനത്ത ചൂടില്‍ വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം; യുഎഇയില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

'സേഫ് സമ്മര്‍' ക്യാംപയ്നിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ വിഡിയോ പുറത്തിറക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയില്‍ കനത്ത ചൂടില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികള്‍ മുടക്കം കൂടാതെ നടത്തണമെന്നും പ്രത്യേകിച്ച് ടയറുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഡ്രൈവിങ്ങിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിന്റെ വിഡിയോ പങ്കിട്ടാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.

'സേഫ് സമ്മര്‍' ക്യാംപയ്നിന്റെ ഭാഗമായാണ് ബോധവല്‍ക്കരണ വിഡിയോ പുറത്തിറക്കിയത്. ഗുണനിലവാരമില്ലാത്ത ടയറുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വേനല്‍ക്കാലത്ത് താപനില ഉയരുമ്പോള്‍, പെട്ടെന്ന് ടയര്‍ പൊട്ടിത്തെറിക്കാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടങ്ങള്‍ക്ക് കാരമാകുകയും ചെയ്യും. പൊലീസ് പങ്കിട്ട വിഡിയോയില്‍ ടയര്‍ പൊട്ടിയ ശേഷം വാഹനം റോഡില്‍ നിന്ന് മാറി, അഞ്ച് വരി പാതയില്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കുന്നത് കാണാം. ലൈറ്റ് ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ഡ്രൈവര്‍ റോഡിന്റെ നടുക്ക് നിര്‍ത്തേണ്ടി വന്നു. മറ്റൊരു സംഭവത്തില്‍ മറ്റൊരു കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നേരെ എത്തുന്നതും കാണാം.

ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ ടയറുകള്‍ ഉപയോഗിക്കാവുന്ന നിലയിലാണെന്നും, മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ടയറുകളുടെ ഉല്‍പ്പാദന തീയതിയും സര്‍വീസും പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു. ടയറുകളില്‍ നിര്‍ദേശിക്കുന്ന എയര്‍ പ്രഷര്‍ നിലനിര്‍ത്തുകയും അനുവദനീയമായ ഭാര പരിധിക്കപ്പുറം അമിതഭാരം കയറ്റരുതെന്നും നിര്‍ദേശമുണ്ട്. ടയര്‍ സുരക്ഷയ്ക്ക് അടിസ്ഥാന ഘടകമാണെന്നും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്നും പൊലീസ് പറഞ്ഞു.

Drivers in the UAE are warned to be careful when driving in extreme heat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചോദിച്ചത് രണ്ടര ദിവസത്തെ അവധി, ഉത്തരവ് കണ്ട് ഞെട്ടിപ്പോയി'; സ്ഥലംമാറ്റത്തില്‍ അതൃപ്തി അറിയിച്ച് ഡോ. റീന

രാത്രിയിൽ രണ്ടും മൂന്നും തവണ മൂത്രമൊഴിക്കാൻ എഴുന്നേക്കും, പകൽ അമിതദാഹം; നിസ്സാരമാക്കരുത്, പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ അറിയാം

550 കിലോമീറ്റര്‍ വരെ റേഞ്ച്, കാത്തിരിപ്പിന് അവസാനം; സിയറ ഇവി ലോഞ്ച് 30ന്, ഫീച്ചറുകള്‍

Lagaan @ 25: 'പടയപ്പ' ചെയ്യുന്ന സമയത്തായിരുന്നു 'ല​ഗാനി'ലെ ആ പാട്ട് ചെയ്യുന്നത്; ശരിക്കും അത് ഓരോ ഘട്ടമായി ഞങ്ങൾ നിർമിച്ചെടുക്കുകയായിരുന്നു'

നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

SCROLL FOR NEXT