'500 Dirham Scam’: Dubai RTA Warns Public Against Traffic Fine Fraud  Gemini ai image
Gulf

'500 ദിർഹം തട്ടിപ്പ്', ട്രാഫിക് പിഴയുടെ പേരിലുള്ള വഞ്ചനയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ ആർടിഎ;ഇരയാകതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഓരോ തട്ടിപ്പ് തടയുമ്പോഴും തട്ടിപ്പുകാർ പുതിയ രീതികൾ അവലംബിക്കുകയാണ്. ഇപ്പോഴുള്ള പുതിയ രീതിയാണ് 500 ദിർഹം തട്ടിപ്പ്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: സംവിധാനങ്ങൾ കൂടുതലും ഡിജിറ്റലായതോടെ തട്ടിപ്പുവഴികളും ഡിജിറ്റായി മാറുകയാണ്. ആൾമാറാട്ടം നടത്തിയുള്ള മെയിൽ സന്ദേശം മുതൽ വാട്ട്സാപ്പ്, എസ് എം എസ് സന്ദേശങ്ങൾ വഴി വരെയുള്ള തട്ടിപ്പുകൾ അരങ്ങേറുകയാണ്.

അതിനാൽ തന്നെ തട്ടിപ്പുകാരിൽ നിന്നും സംരക്ഷണം നേടാൻ കരുതലോടെ വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് പല തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓരോ തട്ടിപ്പ് തടയുമ്പോഴും തട്ടിപ്പുകാർ പുതിയ രീതികൾ അവലംബിക്കുകയാണ്. ഇപ്പോഴുള്ള പുതിയ രീതിയാണ് 500 ദിർഹം തട്ടിപ്പ്.

ഔദ്യോഗിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെടുന്ന അനധികൃത സന്ദേശങ്ങൾക്കും ലിങ്കുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) മുന്നറിയിപ്പ് നൽകി.

ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിനും വിവര സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമാണ് മുന്നറിയിപ്പ് ലക്ഷ്യമിടുന്നതെന്ന് ആർ‌ടി‌എ പറഞ്ഞു, സംശയാസ്‌പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അവർ വ്യക്തമാക്കി.

പ്രചരിക്കുന്ന എസ്എംഎസ് തട്ടിപ്പുകൾ

താമസക്കാർക്കിടയിൽ പ്രചരിക്കുന്ന സാധാരണ തട്ടിപ്പ് സന്ദേശത്തിന്റെ ഉദാഹരണം ആർടിഎ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

“എസ്എംഎസ് തട്ടിപ്പുകൾ സൂക്ഷിക്കുക - റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)

നിങ്ങളുടെ അടയ്ക്കാത്ത ട്രാഫിക് പിഴ (50 ദിർഹം)യുടെ കാലാവധി ഉടൻ അവസാനിക്കുമെന്ന് ട്രാഫിക് മാനേജ്‌മെന്റ് വകുപ്പ് നിങ്ങളെ അറിയിച്ചിട്ടുണ്ട്. പിഴയിൽ 500 ദിർഹം ഇന്ന് തന്നെ സ്വയമേവ കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കാൻ ദയവായി ഉടൻ പണമടയ്ക്കുക, അല്ലെങ്കിൽ ഇത് കൂടുതൽ കഠിനമായ പിഴകൾക്ക് കാരണമായേക്കാം.

ഇത്തരം ഓട്ടോമേറ്റഡ് സന്ദേശങ്ങൾ നിരവധിപേർക്ക് ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആർടിഎ പറഞ്ഞു.

ഇങ്ങനെയുള്ള തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ കരുതലുണ്ടാകണമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.

വ്യക്തിപരമായതോ ബാങ്കിങ് സംബന്ധമായതോ ആയ വിവരങ്ങൾ പങ്കിടരുത്

അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ, ഔദ്യോഗികമായതാണെന്ന് ഉറപ്പുവരുത്താനാകാത്ത ഒരിടത്തും വ്യക്തിഗത, സാമ്പത്തിക അല്ലെങ്കിൽ ബാങ്കിങ് വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണം. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ താമസക്കാർ സേവനങ്ങളും വിവരങ്ങളും നേടാൻ ശ്രമിക്കാൻ പാടുള്ളൂ ആർടിഎ മുന്നറിയിപ്പ് നൽകി.

തട്ടിപ്പുകാരിൽ നിന്ന് ഔദ്യോഗിക സ്ഥാപനങ്ങളെ അനുകരിക്കാൻ സാധ്യതയുള്ള വ്യാജ സന്ദേശങ്ങളോ ലിങ്കുകളോ ലഭിക്കാമെന്നതിനാൽ ജാഗ്രത പാലിക്കണം. ആർ‌ടി‌എ അഭ്യർത്ഥിച്ചു.

വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്ടിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളെ അനുകരിക്കുന്ന തട്ടിപ്പ് വർദ്ധിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ദുബൈ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ദുബൈ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) നൽകുന്ന നിർദ്ദേശങ്ങൾ ഇവയാണ്.:

➽സംശയാസ്പദമായ കോളുകൾ ആണെന്ന് തോന്നുകയാണെങ്കിൽ ഉടൻ ഫോൺ കട്ട് ചെയ്യുക

➽നമ്പർ ബ്ലോക്ക് ചെയ്ത് കൂടുതൽ സമ്പർക്കം ഒഴിവാക്കുക.

➽വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ഒരിക്കലും പങ്കിടരുത്

➽സ്ഥിരീകരിച്ച ഔദ്യോഗിക സർക്കാർ ചാനലുകളെ മാത്രം ആശ്രയിക്കുക

തട്ടിപ്പുകാർ കൂടുതൽ സങ്കീർണ്ണമായ തട്ടിപ്പ് തന്ത്രങ്ങൾ സ്വീകരിക്കുന്നതിനാൽ, എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അവർ വ്യക്താക്കി.

Gulf News: Dubai RTA warns residents about a scam in the name of traffic fines. Verify fines only through official channels and avoid sharing personal information.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷന്‍, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന്

'പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം'; വിമര്‍ശനവുമായി വി ഡി സതീശന്‍

ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രം നേട്ടവുമായി കേരളം: 1.18 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു

ഒമ്പതാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

'കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു'; ആരോപണങ്ങൾ തള്ളി സിപിഎം

SCROLL FOR NEXT