Dubai Airport launches AI corridor for seamless, stop-free immigration. dxb/x
Gulf

ഇമിഗ്രേഷൻ നടപടികൾക്ക് വേണ്ടി കാത്ത് നിൽക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ എ ഐ ഇടനാഴിയുണ്ടല്ലോ

ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകളോ, വിരലടയാളമോ ഒന്നും നൽകേണ്ട ആവശ്യമില്ല. പകരം എ ഐ ഇടനാഴിയിലൂടെ കടന്ന് പോകുമ്പോൾ നിർമ്മിത ബുദ്ധി നിങ്ങളെ തിരിച്ചറിയുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇനി കാത്ത് നിൽക്കേണ്ട. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വളരെ വേഗം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം എയർപോർട്ടിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിനായി പ്രത്യേക എ ഇടനാഴി ദുബൈ എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകളോ, വിരലടയാളമോ ഒന്നും നൽകേണ്ട ആവശ്യമില്ല. പകരം എ ഐ ഇടനാഴിയിലൂടെ കടന്ന് പോകുമ്പോൾ നിർമ്മിത ബുദ്ധി നിങ്ങളെ തിരിച്ചറിയുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.

അത്യാധുനിക സ്കാനിംഗ് സാങ്കേതികവിദ്യകൾ, മുഖം തിരിച്ചറിയൽ (Face Recognition), സ്മാർട്ട് സെൻസറുകൾ എന്നിവ എ ഐ ഇടനാഴിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അവയുടെ പ്രവർത്തനമാണ് നടപടികൾ വേഗത്തിലാകുന്നത്.

ഒരേ സമയം പത്ത് പേരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പുതിയ സംവിധാനത്തിലൂടെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും യാത്രക്കാർക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. ദുബൈയുടെ ഈ മാതൃക ഭാവിയിൽ കൂടുതൽ വിമാനത്താവളങ്ങൾ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Gulf news: Dubai Airport launches AI corridor for seamless, stop-free immigration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT