Dubai Bans Delivery Bikes on High-Speed Roads @rta
Gulf

ഡെലിവറി ബൈക്കുകൾ അതിവേഗ പാതയിൽ വേണ്ട; നിയന്ത്രണം കർശനമാക്കി ദുബൈ

അതിവേഗ പാതകളിൽ ബൈക്ക് ഡെലിവറി ഡ്രൈവർമാർ അപകടത്തിൽ ആകുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഡെലിവറി ബൈക്കുകൾ സ്പീഡ് ലൈൻ വഴി സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഒരുങ്ങി ദുബൈ. അഞ്ചു വരികൾ ഉള്ള റോഡിന്റെ ഇടതുവശത്തെ രണ്ട് ലൈനുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഇനി മുതൽ സഞ്ചരിക്കാൻ പാടില്ല. പുതിയ നിയമം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.

 നാലുവരി, മൂന്നുവരി റോഡുകളിലെ ഏറ്റവും ഇടത് വശത്തെ ലൈനിൽ ഡെലിവറി ബൈക്ക് ഓടിക്കാൻ പാടില്ല. എന്നാൽ രണ്ട് വരി റോഡിലെ ഇരു ലൈനിലും ഡെലിവറി ബൈക്കുകൾ ഓടിക്കാം. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും പൊലീസും സംയുക്തമായാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

അതിവേഗ പാതകളിൽ ബൈക്ക് ഡെലിവറി ഡ്രൈവർമാർ അപകടത്തിൽ ആകുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്.

ഈ വർഷം മാത്രം 962 അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് ഡെലിവറി ബൈക്ക് ഡ്രൈവർമാർക്ക് എതിരെ 78,386 നിയമലംഘന നോട്ടീസ് നൽകി. സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Gulf news: Dubai Bans Delivery Bikes on High-Speed Roads from November.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

'ഞാനൊരു ഷാരുഖ് ഖാൻ ഫാൻ; കിങ് മേക്കർ അല്ല, ജയിക്കും'

SCROLL FOR NEXT