Dubai Driver Told to Pay ₹48L for Woman’s Death in Crash  file
Gulf

വാഹനമിടിച്ച് യുവതി മരിച്ച സംഭവം; 48 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ദുബൈ കോടതി

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പിന്നീട് ഏഷ്യക്കാരാനായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്വേഷണത്തിൽ ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലറേറ്റർ അമർത്തിയതാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: നിയന്ത്രണം വിട്ട വാഹനമിടിച്ച് ഏഷ്യൻ സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ പിഴ ശിക്ഷ വിധിച്ചു ദുബൈ കോടതി. 10,000 ദിർഹം പിഴ അടയ്ക്കാനും ആറ് മാസത്തേക്ക് പ്രതിയുടെ ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. യുവതിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം (48 ലക്ഷം രൂപ)നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

വഴിയരികിലെ ബസ് സ്റ്റോപ്പിൽ നിൽക്കുയായിരുന്ന സ്ത്രീയെ അമിത വേഗത്തിൽ എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പിന്നീട് ഏഷ്യക്കാരാനായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്വേഷണത്തിൽ ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലറേറ്റർ അമർത്തിയതാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി.

ഈ കേസിൽ ക്രിമിനൽ കോടതി ഡ്രൈവർ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നു. പിന്നീട് യുവതിയുടെ കുടുംബം ദുബൈ സിവിൽ കോടതിയെ സമീപിച്ചു. കൊല്ലപ്പെട്ട യുവതി ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമെന്നും നഷ്ടപരിഹാരം വേണമെന്നും അവർ കോടതിയിൽ ആവശ്യം ഉന്നയിച്ചു. കേസിൽ വിശദമായ വാദം കേട്ട കോടതി കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി 2 ലക്ഷം ദിർഹം നൽകാൻ വിധി പറയുക ആയിരുന്നു.

Gulf news: Dubai Court Orders Driver to Pay 48 Lakh Compensation for Woman’s Death in Crash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT