സ്വര്‍ണം 
Gulf

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ ഒരു മാസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 36 ദിര്‍ഹം

വില ഇടിഞ്ഞതോടെ യുഎഇയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഒരുമാസത്തിനിടെ ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് കുറഞ്ഞത് 36 ദിര്‍ഹം. ഈ ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് രാവിലെയോടെ ദുബൈയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 466 ദിര്‍ഹമായും 22 കാരറ്റിന് 431.5 ദിര്‍ഹമായും വില കുറഞ്ഞു. ഇന്ന് മാത്രം ഗ്രാമിന് രണ്ടു ദിര്‍ഹമാണ് താഴ്ന്നത്. 21 കാരറ്റ് സ്വര്‍ണത്തിന് 413.75 ദിര്‍ഹവും 18 കാരറ്റിന് 354.5 ദിര്‍ഹവും 14 കാരറ്റിന് 276.5 ദിര്‍ഹവുമാണ് നിലവിലെ വില.

വില ഇടിഞ്ഞതോടെ യുഎഇയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം കൂടി. വില ഇടിവ് ഇത്തരക്കാര്‍ക്ക് വലിയ ആശ്വാസമാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് സ്വര്‍ണവില ഔണ്‍സിന് 3,866 ഡോളറിലേക്ക് ചെറിയ താഴ്ന്നു. വെള്ളി വില 2.3 ശതമാനം ഇടിഞ്ഞ് 47.38 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു.

വിപണിയില്‍ നിന്ന് ഇനി വിലയില്‍ എന്ത് മാറ്റമാണുണ്ടാകുകയെന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ നിലവില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയെങ്കിലും ഭാവി നയങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടില്ല. എന്നാല്‍ വരും മാസങ്ങളില്‍ നിരക്ക് വര്‍ധനവിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തല്‍.

Dubai gold prices fall further, losing Dh36 per gram in one month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ അഭിഭാഷകനെ പുറത്താക്കി

ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

'പാർട്ടിക്ക് ഒരുങ്ങാം', അമൽ നീരദിന്റെ ബാച്ചിലേഴ്സ് തിയേറ്ററിലെത്തുന്നു; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

റൊമേലു ലുകാകു അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 10 ലക്ഷം രൂപ കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്