മൊബൈല്‍ ഫോണില്‍ വിളി വേണ്ട, വാട്‌സ്ആപ്പില്‍ ചാറ്റ് വേണ്ട; ദുബൈയില്‍ അധ്യാപകര്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Dubai bans teachers from using personal phones, social media accounts to contact students
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ദുബൈ: വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താന്‍ അധ്യാപകര്‍ സ്വന്തം ഫോണുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ളവയില്‍ ദുബൈയില്‍ വിലക്ക്. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണിത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുന്നതിന് വ്യക്തിഗത ഡിവൈസുകളോ, സ്വകാര്യ മൊബൈല്‍ നമ്പറില്‍ നിന്നോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ ഉപയോഗിക്കുന്നിനും നിരോധനമുണ്ട്.

എല്ലാ പഠനപ്രവര്‍ത്തനങ്ങളും ആശയവിനിമയങ്ങളും സ്ഥാപനം അംഗീകരിച്ച ഡിവൈസുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും മാത്രമേ നടത്താവൂ എന്നാണ് പുതിയ നിര്‍ദേശം. നവംബര്‍ 13-ന് പ്രഖ്യാപിച്ച, ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയ്ക്കും വിദ്യാര്‍ത്ഥി സംരക്ഷണത്തിനുമായുള്ള പുതിയ നയ ചട്ടക്കൂടിന്റെ ഭാഗമാണ് ഈ നിയന്ത്രണങ്ങള്‍.

പ്രൊഫഷണല്‍ പെരുമാറ്റം, ആശങ്കകള്‍, വിദ്യാര്‍ത്ഥികളെ ദോഷകരമായ സാഹചര്യങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ എന്നിവയുള്‍പ്പെടെ, ദുബൈായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലുടനീളം ബാധകമായ പൊതു സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദേശങ്ങള്‍. ജീവനക്കാര്‍ അനുവാദമില്ലാത്ത സമ്മാനങ്ങള്‍ സ്വീകരിക്കുകയോ, ചില വിദ്യാര്‍ത്ഥികളോട് മാത്രം പ്രത്യേക പരിഗണന കാണിക്കുകയോ ചെയ്യരുത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഫോട്ടോഗ്രാഫി, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Dubai bans teachers from using personal phones, social media accounts to contact students
അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം, യുഎഇയില്‍ പ്രമേഹബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Dubai bans teachers from using personal phones, social media accounts to contact students
ഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ
Dubai bans teachers from using personal phones, social media accounts to contact students
3,000 ദിനാറില്‍ താഴെയുള്ള പണമിടപാടുകളില്‍ നിരീക്ഷണം; നിര്‍ദേശവുമായി സെന്‍ട്രല്‍ ബാങ്ക്
Summary

Dubai bans teachers from using personal phones, social media accounts to contact students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER