Dubai robotaxis 
Gulf

ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ 'ഹിറ്റ്'; 2030ല്‍ ലക്ഷ്യം 4,000

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. ദുബൈ ഓട്ടോണമസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സ്ട്രാറ്റജിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത് സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങളുടെ എണ്ണം 160 ആയി ഉയര്‍ന്നതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 2030-ഓടെ ഇത്തരം വാഹനങ്ങളുടെ എണ്ണം 4,000-ല്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാഹനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും റോഡ് സാഹചര്യങ്ങളില്‍ എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വാഹനങ്ങള്‍ക്ക് കഴിയുമെന്ന് പരിശോധിക്കുന്നതിനും ആര്‍ടിഎ പരീക്ഷണങ്ങള്‍ നടത്തിവരുന്നു.

അല്‍ മക്തൂം വിമാനത്താവളത്തിന് എതിര്‍വശത്തുള്ള എമിറേറ്റ്സ് റോഡിലെ മൂന്ന് ലെയ്നുകളിലും, അല്‍ മക്തൂം എയര്‍പോര്‍ട്ട് ടണലിലുമാണ് ഈ പരീക്ഷണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പരീക്ഷണങ്ങള്‍ അടുത്ത ശനിയാഴ്ച വരെ തുടരും. കുട്ടികളോ കാല്‍നടയാത്രക്കാരോ പെട്ടെന്ന് മുന്നില്‍ വരിക, വാഹനം പെട്ടെന്ന് നിര്‍ത്തേണ്ടി വരിക, ട്രാഫിക് സിഗ്‌നലുകളും മറ്റ് വാഹനങ്ങളില്‍ നിന്നുള്ള സിഗ്‌നലുകളും തിരിച്ചറിയുക തുടങ്ങിയ വിവിധ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ വാഹനങ്ങളുടെ പ്രവര്‍ത്തനം പരീക്ഷിച്ചു.

ശ്രദ്ധക്കുറവ്, ക്ഷീണം, അമിതവേഗത തുടങ്ങിയ മനുഷ്യസഹജമായ കാരണങ്ങളാലാണ് ഏകദേശം 95 ശതമാനം വാഹനാപകടങ്ങളും സംഭവിക്കുന്നത്. എന്നാല്‍, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ വാഹനങ്ങള്‍ക്ക് റോഡിനെയും ചുറ്റുപാടുകളെയും നിരീക്ഷിക്കാനും, ഇത്തരം മനുഷ്യസഹജമായ പിഴവുകള്‍ ഇല്ലാതെ തന്നെ ഗതാഗത സാഹചര്യങ്ങളോട് പ്രതികരിക്കാനും സാധിക്കും. നവീകരണത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ ദുബൈ തങ്ങളുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ അദെല്‍ ഷക്രി പറഞ്ഞു.

Dubai has 160 self-driving vehicles on its roads - and is targeting 4,000 by 2030

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

കൃഷിയിടത്തിലെ സ്വര്‍ണവിള; ജാതി കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി