Dubai Municipality Announces New Rules for Workers’ Accommodation  @benwonx
Gulf

തൊഴിലാളികളുടെ താമസസ്ഥലത്തിന്റെ നിലവാരം വർധിപ്പിക്കാൻ പുതിയ മാനദണ്ഡങ്ങളിറക്കി ദുബൈ മുനിസിപ്പാലിറ്റി

ആ​സ്​​ബ​റ്റോ​സ്​ അ​ല്ലെ​ങ്കി​ൽ ആ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന വ​സ്തു​ക്ക​ൾ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലെ ആരോഗ്യ–സുരക്ഷാ നിലവാരം വർധിപ്പിക്കാൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. ലേബർ അക്കമഡേഷൻ കോംപ്ലയൻസ് ടെക്നിക്കൽ ഗൈഡ്‌ലൈനുകൾ എന്ന പേരിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പൊ​തു​ജ​നാ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉറപ്പാക്കാനും കൂടുതൽ തൊഴിലാളി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി ആണ് നടപടി.

ആ​സ്​​ബ​റ്റോ​സ്​ അ​ല്ലെ​ങ്കി​ൽ ആ​രോ​ഗ്യ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​ന്ന വ​സ്തു​ക്ക​ൾ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. വളരെ വേഗം വൃ​ത്തി​യാ​ക്കാ​നും ക​ഴു​കാ​നും ക​ഴി​യു​ന്ന​ രീതിയിൽ വേണം ത​റ​ ഒരുക്കേണ്ടത്. തറയിൽ വി​ള്ള​ലു​ക​ളും ദ്വാ​ര​ങ്ങ​ളും ഉണ്ടാകാൻ പാടില്ല.

റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സമാനമായ സാ​ങ്കേ​തി​ക, വാ​സ്തു​വി​ദ്യാ മാ​ന​ദ​ണ്ഡ​ങ്ങൾ പാലിച്ച് വേണം കെട്ടിടങ്ങൾ പണിയാൻ. വെ​ളി​ച്ചം, വാ​യു​സ​ഞ്ചാ​രം, വൈ​ദ്യു​തി, ആ​രോ​ഗ്യ, പാ​രി​സ്ഥി​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ എന്നി സാഹചര്യങ്ങളിൽ എങ്ങനെ വേണം കെട്ടിടം നിർമ്മിക്കാൻ എന്നതും പുതുക്കിയ ഗൈഡ്‌ലൈനുകളിൽ വിശദീകരിക്കുന്നുണ്ട്.

എമിറേറ്റ്സിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മുഴുവൻ തൊഴിലാളി താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന്​​ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളി​ൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Gulf news: Dubai Municipality Issues New Health and Safety Guidelines for Workers’ Accommodation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

പി കെ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

ഗ്രീന്‍ഫീല്‍ഡില്‍ നാലാം പോര് തുടങ്ങുന്നു; ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും

'വിപ്പ് നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം; ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'

ഡോ.എ ജെ ഷഹ്നയുടെ ആത്മഹത്യ; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

SCROLL FOR NEXT