Dubai Municipality  DXBMediaOffice
Gulf

അവധി ആഘോഷിക്കണോ? ദുബൈയിലേക്ക് വിട്ടോ, 48 മണിക്കൂറിനുള്ളില്‍ ടൂറിസ്റ്റ് വിസ റെഡി

30 മുതല്‍ 60 ദിവസം വരെയുള്ള കാലയളവിലാണ് സിഗിള്‍ എന്‍ട്രി വിസ നല്‍കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ സിഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കും. 60 ദിവസം വരെയുള്ള കാലയളവില്‍ ദുബൈയില്‍ തങ്ങാവുന്ന വിസകളാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ ലഭ്യമാക്കുക. 30 മുതല്‍ 60 ദിവസം വരെയുള്ള കാലയളവിലാണ് സിഗിള്‍ എന്‍ട്രി വിസ നല്‍കുന്നത്.

അപേക്ഷകര്‍ക്ക് അംഗീകൃത ടൂര്‍ ഓഫീസുകള്‍ വഴി അപേക്ഷിക്കാമെന്ന് ദുബായ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ്(GDRFA) ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.

അപേക്ഷകര്‍ വ്യക്തിഗത ഫോട്ടോ, സാധുവായ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ചില രാജ്യക്കാര്‍ക്ക് അവരുടെ മാതൃരാജ്യത്ത് നിന്നുള്ള ഒരു നാഷണല്‍ ഐഡി കാര്‍ഡ് എന്നിവ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അപേക്ഷ ചെറിയ കാലയളവിനുള്ളില്‍ പ്രോസസ്സ് ചെയ്യപ്പെടും. രേഖകളില്‍ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടായാല്‍ വിസ വൈകാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അപേക്ഷകര്‍ ശ്രദ്ധിക്കണം.

വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാകുന്നതോടെ ദുബൈായിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ വേനല്‍ക്കാല പ്രൊമോഷനുകളുടെ ഭാഗമായി ദുബായിലെ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും വലിയ നിരക്കിളവുകള്‍ ലഭ്യമാണ്. അതോടൊപ്പം വിസയും വേഗത്തില്‍ ലഭിക്കുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.

Dubai offers single-entry visas to visitors within 48 hours


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

'ഒറ്റ' ​ഗോളിന് 'ഇരട്ട' ​ഗോൾ 'ചെക്ക്'! ലോകകപ്പിൽ ത്രില്ലർ ജയം പിടിച്ച് ദക്ഷിണ കൊറിയ

'കണ്ണിൽ ചോരയില്ലാത്ത ക്രൂരത'; നാല് വയസ്സുകാരനെ കൊന്ന മാതുലന് വധശിക്ഷ; മോചിതനായാൽ ഇനിയും കൊല നടത്തുമെന്ന് പ്രതി

ഇന്റര്‍നെറ്റോ വൈ-ഫൈയോ വേണ്ട; മൊബൈലില്‍ ലൈവ് ചാനലുകള്‍ കാണാം, രാജ്യത്ത് ഡിടിഎം യാഥാര്‍ഥ്യമാവുന്നു

സൂര്യയ്ക്ക് പിന്നാലെ ഇനി ആര്യയെയും സൈഡാക്കുമോ ?; 'അനന്തൻ കാടി'ലെ ഇന്ദ്രൻസിന്റെ കാരക്ടർ ലുക്ക് പുറത്ത്

SCROLL FOR NEXT