ദുബൈ: ടിവി ഷോകൾ, സിനിമകൾ, ലൈവ് എന്നിവ ഓൺലൈനിൽ കാണുന്നതിനുള്ള അവസങ്ങൾ ഉൾപ്പെടുത്തി യുഎഇയിൽ ദുബൈ+ എന്ന പേരിൽ ഒരു പുതിയ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ദുബൈയിലെ തദ്ദേശീയമായ ഒടിടി പ്ലാറ്റ്ഫോമാണിത്.
ദുബൈ മീഡിയ ഇൻകോർപ്പറേറ്റഡ് (ഡിഎംഐ) ആണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്
ദുബൈ മീഡിയ കൗൺസിൽ ചെയർമാനും ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്.
സുരക്ഷിതവും കുടുംബ സൗഹൃദപരവുമായ ഉള്ളടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദുബൈ+ പ്രാദേശിക, അറബ്, രാജ്യാന്തര ഉള്ളടക്കങ്ങൾ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്നു. ലൈവ് ടെലിവിഷനും സ്‌പോർട്‌സും ഉൾപ്പെടെ 20-ലധികം എക്‌സ്‌ക്ലൂസീവ് പരമ്പരകൾ, ആറ് ഒറിജിനൽ പ്രൊഡക്ഷനുകൾ, 170-ലധികം അന്താരാഷ്ട്ര സിനിമകൾ പ്രേക്ഷകർ കാണാനാകും.
ദുബൈ+ പണമടച്ചുള്ള സേവനമാണോ സൗജന്യമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഫീസോ മറ്റ് നിരക്കുകളോ പ്രഖ്യാപിച്ചിട്ടില്ല.
ദുബൈയിൽ നടക്കുന്ന സ്‌പോർട്‌സ് മത്സരങ്ങളും പ്രധാന ഇവന്റുകളും ദുബൈ+ ൽ ഉൾപ്പെടുത്തും. സ്‌പോർട്‌സ് വിഭാഗത്തിൽ മാത്രം 12 ചാമ്പ്യൻഷിപ്പുകൾ തത്സമയ കാണാനുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഐ പറയുന്നു.
"സ്വകാര്യ മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ദുബൈയുടെ ഭാവി കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന വിപുലമായ സ്റ്റോറിടെല്ലിങ് കഴിവുകൾ വികസിപ്പിക്കുന്നതിനും ഈ ശ്രമങ്ങൾ സഹായിക്കുന്നു," ദുബൈ മീഡിയ കൗൺസിലിന്റെ വൈസ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറും ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറലുമായ മോന ഗാനേം അൽ മാരി പറഞ്ഞു.
വിനോദം, വാർത്തകൾ, കായികം, ഒറിജിനൽ പ്രൊഡക്ഷനുകൾ എന്നിവ ആഗ്രഹിക്കുന്ന കാഴ്ചക്കാർക്ക് ഒരു ഏകജാലക ഡിജിറ്റൽ സംവിധാനമായിട്ടാണ് ദുബൈ+ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ദുബൈ മീഡിയ ഇൻകോർപ്പറേറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് അൽമുല്ല പറഞ്ഞു, ഭാവിയിൽ പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കവും സവിശേഷതകളും വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates