മലയാളിയായ മുഹമ്മദ് അലിയെ ദുബൈ പൊലീസ് ആദരിച്ചപ്പോള്‍  
Gulf

സത്യസന്ധതയ്ക്ക് അംഗീകാരം; മലയാളി യുവാവിനെ ആദരിച്ച് ദുബൈ പൊലീസ്

ഷിപ്പിങ് ബിസിനസ് നടത്തുന്ന സ്വകാര്യ കമ്പനി ഉടമയുടെ പണമാണ് നഷ്ടമായത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: വീണ് കിട്ടിയ ഒരുലക്ഷം ദിര്‍ഹം പൊലീസിനെ ഏല്‍പിച്ച മലയാളി യുവാവിന് ദുബൈ പൊലീസിന്റെ കൈയ്യടി. സത്യസന്ധതയ്ക്കുള്ള ആദരവായി മലയാളിയായ മുഹമ്മദ് അലിയെ ദുബൈയിലെ അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ആദരിച്ചു.

ഷിപ്പിങ് ബിസിനസ് നടത്തുന്ന സ്വകാര്യ കമ്പനി ഉടമയുടെ പണമാണ് നഷ്ടമായത്. തനിക്ക് ഇത്രയും വലിയൊരു തുക നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞിരുന്നില്ല. ബാങ്കില്‍ നിന്ന് 200,000 ദിര്‍ഹം(ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിന്‍വലിച്ച് ഒരു പേപ്പര്‍ കവറിലിട്ട്, ശരിയായി അടയ്ക്കാതെ വേഗത്തില്‍ കാറില്‍ കയറാനായി പോയി.ഇതിനിടയില്‍ 100,000 ദിര്‍ഹം അടങ്ങിയ ഒരുകെട്ട് പണം അദ്ദേഹം അറിയാതെ താഴെപ്പോയി. പണം നഷ്ടപ്പെട്ടതറിയാതെ ഉടമ കാറില്‍ കയറി പോവുകയും ചെയ്തു.

പാര്‍ക്കിങ് സ്ഥലത്ത് മുഹമ്മദ് അലി പണം കിടക്കുന്നത് കണ്ടു. പണത്തിന്റെയും അത് കിടന്നിരുന്ന സ്ഥലത്തിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തിയ ശേഷം, നേരെ പണവുമായി അല്‍ റഫ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. പൊലീസിന് അത് കൈമാറുകയും പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ചിത്രങ്ങള്‍ കാണിച്ച് ബോധ്യപ്പെടുത്തി. തുടര്‍ന്ന് പണം നഷ്ടപ്പെട്ടയാളെക്കുറിച്ച് അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഉടന്‍ അന്വേഷണം തുടങ്ങി. മൂന്ന് മണിക്കൂറിനുള്ളില്‍ ഉടമയെ കണ്ടെത്തുകയും ചെയ്തു. പൊലീസ് ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ അദ്ദേഹം പണം കൈപ്പറ്റി.

അല്‍ റഫ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അഹമ്മദ് ഉബൈദ് ബിന്‍ ഹുദൈബ, ഡെപ്യൂട്ടി കേണല്‍ സാലിഹ് ഹസ്സന്‍ അല്‍ മര്‍സൂഖി, അല്‍ റഫ പൊലീസ് സ്റ്റേഷനിലെ കസ്റ്റമര്‍ ഹാപ്പിനസ് വിഭാഗം മേധാവി ക്യാപ്റ്റന്‍ അലി ഹാജി അല്‍ ബലൂഷി എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് അലിയെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ സത്യസന്ധയില്‍ ആദരിക്കുകയും ചെയ്തു.

Dubai Police honors Malayali youth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൂന്ന് കോടി തന്നാൽ മന്ത്രി സ്ഥാനം തരാം'; ഡൽഹിയിൽ നിന്ന് വിളി, പരാതി നൽകി എംഎൽഎ

എസ്എസ്എൽസി ബുക്കിൽ ജാതിയും മതവും രേഖപ്പെടുത്തിയില്ലെങ്കിലും സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്ന കേസ്: ധാരാ സിങ് പുറത്തേയ്‌ക്കോ? മോചന ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

അര്‍ബുദവുമായി പോരാട്ടത്തിലെന്ന് 'കുബേരന്‍' നായിക; കീമോയ്ക്കിടയിലും ചിരി വിടാതെ ഉമ ശങ്കരി; കഠിനമായ നാളുകളെന്ന് താരം

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില 85 ഡോളറിന് മുകളില്‍