ദുബൈ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ  
Gulf

അമിത ശബ്ദം, അനുമതിയില്ലാതെ രൂപമാറ്റം; 1,630 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലീസ്

നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയാണ് യുഎഇ ട്രാഫിക് നിയമപ്രകാരം സ്വീകരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: അനാവശ്യമായി അമിത ശബ്ദമുണ്ടാക്കുകയും അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത വാഹനങ്ങള്‍ക്കെതിരെ ദുബൈയില്‍ കടുത്ത നടപടി. ഒന്‍പത് മാസത്തിനിടെ 7,735 ഗതാഗത നിയമലംഘനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായും 1,630 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ദുബൈ പൊലീസ് അറിയിച്ചു.

അമിത ശബ്ദമുണ്ടാക്കിയതിന് 2,045 നിയമലംഘനങ്ങളും 333 വാഹനങ്ങളും പിടിച്ചെടുത്തു. എഞ്ചിനിലോ ബോഡിയിലോ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തിയതിന് 5,690 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 1,297 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. രാത്രികാലങ്ങളില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുന്നത് തടയാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പരിശോധന ശക്തമാക്കിയത്.

നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയാണ് യുഎഇ ട്രാഫിക് നിയമപ്രകാരം സ്വീകരിക്കുന്നത്. അമിത ശബ്ദമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചാല്‍ 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. എഞ്ചിനിലും ബോഡിയിലും മാറ്റം വരുത്തിയാല്‍ 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.

Dubai Police Impound 1,630 vehicles in crackdown on loud cars

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി, ഗതാഗതം തടസപ്പെട്ടു; ഞായറാഴ്ച വരെ സംസ്ഥനത്ത് തീവ്രമഴ തുടരും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ദമാം വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം; ഒരു പ്രവാസി കൊല്ലപ്പെട്ടു, എട്ട് പേര്‍ക്ക് പരിക്ക്

വിജയദശമി: മലബാറിലെ അഞ്ച് ജില്ലകളില്‍ അക്ഷരമാലാ കാര്‍ഡുകള്‍ വിതരണം ചെയ്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഒരുകിലോമീറ്റര്‍ ഓടിച്ചിട്ട് പിടിച്ച് പെണ്‍കുട്ടി; പൊലീസിന് കൈമാറി