Dubai Police make girl’s dream come true with special patrol tour @DubaiPoliceHQ
Gulf

കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞാൽ ദുബൈ പൊലീസ് മാമന്മാർ നോ പറയില്ല!, മൂന്ന് വയസ്സുകാരിക്കു പെരുത്ത് സന്തോഷം

അധികൃതർ ഈ വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ സന്നദ്ധത അറിയിച്ച പൊലീസ് ഉടൻ തന്നെ അതിന് വേണ്ട ഒരുക്കങ്ങൾ നടത്തി. സാറയെ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​സ്ഥാ​ന​ത്ത് ക്ഷണിക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: മൂന്ന് വയസ്സുകാരി സാറാ നബിൽ അഹമ്മദിക്ക് ഒരു ആഗ്രഹം. ദുബൈ പൊലീസിന്റെ യൂണിഫോം ധരിച്ച് ഔദ്യോഗിക വാഹനത്തിൽ ഒന്ന് നഗരം ചുറ്റണം. ഒരു ആശുപത്രിയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് കുട്ടി തന്റെ ആഗ്രഹം പറഞ്ഞത്.

അധികൃതർ ഈ വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ സന്നദ്ധത അറിയിച്ച പൊലീസ് ഉടൻ തന്നെ അതിന് വേണ്ട ഒരുക്കങ്ങൾ നടത്തി. സാറയെ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​സ്ഥാ​ന​ത്ത് ക്ഷണിക്കുകയും ചെയ്തു.

കു​ടും​ബ​ സമേതം പൊലീസ് ആസ്ഥാനത്ത് എത്തിയ സാറയെ സ്കൂൾ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് ടീം മേധാവി ക്യാപ്റ്റൻ മജീദ് ബിൻ സാദ് അൽ കാബി, ടീമിന്റെ ഡെപ്യൂട്ടി ഹെഡ് ലെഫ്റ്റനന്റ് മറിയം എസ്സ സാൻഖൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. സാറയ്ക്ക് സമ്മാനമായി പൊലീസ് യൂണിഫോം നൽകുകയും ചെയ്തു.

യൂണിഫോം ധരിച്ച സാറയെ ദുബൈ പൊലീസിന്റെ ഏറ്റവും വില കൂടിയ കാറിൽ നഗരം മുഴുവൻ ഒന്ന് ചുറ്റിക്കറക്കുകയും ചെയ്തു. കു​ട്ടി​ക്ക്​ എ​ക്കാ​ല​വും ഓർത്തിരിക്കാനായി ചി​ത്ര​ങ്ങ​ളും അ​ധി​കൃ​ത​ർ പ​ക​ർ​ത്തി ​ന​ൽ​കി.

Dubai Police make girl’s dream come true with special patrol tour

തന്റെ ആഗ്രഹം സാധിച്ചു തന്ന പൊലീസിന് നന്ദി പറഞ്ഞാണ് കുഞ്ഞ് സാറ മടങ്ങിയത്. സാറയുടെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദുബൈ പൊലീസും പറഞ്ഞു.

കുട്ടികൾക്ക് സന്തോഷകരമാകുന്ന കാര്യങ്ങൾ ചെയ്യാനും സമൂഹമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ആണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. സാറയെ പോലെയുള്ള നിരവധി കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​മാ​യി ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ്​ ഒ​രു​ക്കി​യി​ട്ടുണ്ട്.

Gulf news: Dubai Police make girl’s dream come true with special patrol tour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT