Dubai Police warn drivers of overspeeding risks with fines up to Dh2,000 Dubai police/x
Gulf

അമിത വേഗം വേണ്ട; 2,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുകളും ചുമത്തുമെന്ന് ദുബൈ പൊലീസ് (വിഡിയോ)

അമിത വേഗതിയിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ദുബൈ പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: അമിത വേഗതയിൽ റോഡിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. നിർദ്ദിഷ്ട ട്രാക്കുകളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പരമാവധി വേഗത നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ വേഗതയിൽ വാഹനമോടിച്ചാൽ 2,000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റുകൾ ലൈസൻസിൽ ചുമത്തുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

അമിത വേഗതിയിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ദുബൈ പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അമിത വേഗതയിൽ വാഹനമോടിക്കുമ്പോൾ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതൊഴിവാക്കാൻ വേണ്ടിയാണ് കടുത്ത ശിക്ഷ നൽകുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

വേഗതയിൽ സഞ്ചരിക്കേണ്ടവർ അത് അനുസരിച്ചുള്ള ട്രാക്കുകൾ തെരഞ്ഞെടുക്കണം. അല്ലെങ്കിൽ മറ്റു ട്രാക്കുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അത് ഭീഷണി ആയി മാറും. പൊതു സുരക്ഷാ ഉറപ്പാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അപകടകരമായി രീതിയിൽ വാഹനമോടിച്ചാൽ അബുദാബിയിലും ദുബൈയിലും 50,000 ദിർഹം വരെ പിഴ ചുമത്താനുള്ള നിയമം നിലവിലുണ്ട്. റാസൽഖൈമയിൽ 20,000 ദിർഹം വരെ പിഴയും മൂന്ന് മാസത്തെക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.

Gulf news: Dubai Police warn drivers of overspeeding risks with fines up to Dh2,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT