Dubai job fraud x
Gulf

ദുബൈയില്‍ ജോലി തേടുന്നവരാണോ? തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ ജോലി തേടുന്നവരെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. ഇരകളെ കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ആ അക്കൗണ്ട് വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പ്.

ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു യുവാവിന്റെ അനുഭവം വെളിപ്പെടുത്തിയാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്.സോഷ്യല്‍ മീഡിയയില്‍ കണ്ട വര്‍ക്ക് ഫ്രം ഹോം പാര്‍ട്ട് ടൈം ജോലിയുടെ പരസ്യത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ അപേക്ഷിച്ചത്. വേഗത്തില്‍ അധിക വരുമാനം നേടാമെന്ന വാഗ്ദാനത്തില്‍ വീണ യുവാവിന്, ജോലിയില്‍ പ്രവേശിക്കാമെന്ന സന്ദേശം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന്, പുതുതായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കാനും കൈമാറാനും ആവശ്യപ്പെട്ടു. യുവാവിന് അക്കൗണ്ടില്‍ പലപ്പോഴായി പണം വന്നു തുടങ്ങി, ഇടപാടുകള്‍ തീര്‍ക്കുന്നതിനോ ക്ലയന്റ് ട്രാന്‍സ്ഫറുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഈ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നുമാണ് തട്ടിപ്പുകാര്‍ നല്‍കിയ നിര്‍ദേശം. ഓരോ ട്രാന്‍സ്ഫറിനും ഇതിന് കമ്മീഷനും ലഭിച്ചു.

ബാങ്ക് ട്രാന്‍സ്ഫറുകള്‍ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിനായി യുവാവിനെ പൊലീസ് വിളിച്ചച്ചപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. ഒരു കമ്പനിക്കായി ജോലി ചെയ്യുന്നുണ്ടെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു യുവാവിന്റെ മറുപടി.സാമ്പത്തിക ഇടപാടുകള്‍ പൊലീസ് നിരീക്ഷിച്ചതോടെയാണ് തട്ടിപ്പ് സംഘം വലയിലായത്.

Dubai Police warn residents against part-time job fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി'

ഈജിപ്ഷ്യൻ സൗന്ദര്യത്തിന് പിന്നിൽ ബദാം, ​ഗ്രീക്കുകാർ ചർമം തിളങ്ങാൻ ഉപയോ​ഗിച്ചത് തൈര്, നൂറ്റാണ്ടുകളുടെ സൗന്ദര്യക്കൂട്ട്

'ലോകം വലയിലാക്കി ചിലന്തി മനുഷ്യന്‍'; 12500 കോടി കടന്ന് ആഗോള കളക്ഷന്‍, ഇന്ത്യയില്‍ നിന്നും നേടിയത് എത്ര?

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴ: എംവിഡി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

'കർണാടകയുമായി ചർച്ചയ്ക്ക് തയ്യാറായിരുന്നു; അപമാനം സഹിച്ചും നാടിനായി നിലകൊള്ളും'; കാവേരി തർക്കത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിജയ്