Dubai Schools to End Friday Classes at 11.30 am  @MarioNawfal
Gulf

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

പുതിയ സമയക്രമവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായി വിദ്യാഭ്യാസ വകുപ്പ് ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെള്ളിയാഴ്ച ദിവസത്തെ പ്രവർത്തിസമയത്തിൽ മാറ്റം വരുത്തിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി. അടുത്ത വർഷം ജനുവരി 9 മുതൽ വെള്ളിയാഴ്ചകളിലെ ക്ലാസുകൾ രാവിലെ 11.30 ന് അവസാനിപ്പിക്കും. ജുമുഅ നമസ്‌കാര സമയത്തിൽ മാറ്റം വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

പുതിയ സമയക്രമവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായി വിദ്യാഭ്യാസ വകുപ്പ് ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. സമയമാറ്റം വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ പാഠ്യപദ്ധതി പുനഃക്രമീകരിക്കണം.

രക്ഷിതാക്കളുടെ സമ്മതത്തോടെ ആറാം ഗ്രേഡ് മുതലുള്ള വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസുകൾ നൽകാൻ സ്കൂളുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ ജനുവരി 2 മുതലാണ് മാറ്റം വരുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12:45 നായിരിക്കും ജുമുഅ ഖുതുബ ആരംഭിക്കുക. രാജ്യത്തെ എല്ലാ പള്ളികളിലും പുതിയ സമയക്രമം അനുസരിച്ചാകും നമസ്കാരം നടക്കുകയെന്ന് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് ജനറല്‍ അതോറിറ്റി മുൻപ് അറിയിച്ചിരുന്നു.

Gulf news: Dubai Education Institutions to End Friday Classes at 11.30 am from January 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

SCROLL FOR NEXT