പ്രതീകാത്മക ചിത്രം x
Gulf

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജപരസ്യം; വിസ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: തൊഴില്‍, റസിഡന്‍സ്, സന്ദര്‍ശക വിസകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയും ആപ്പുകളിലൂടെയുമാണു തട്ടിപ്പുകാര്‍ ജനങ്ങളെ വലയിലാക്കുന്നത്.

ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെ പേരിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്ന വ്യാജേനയോ പണം തട്ടാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആന്റി ഫ്രോഡ് സെന്റര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയോ അംഗീകൃത സേവനദാതാക്കള്‍ വഴിയോ മാത്രമേ വിസ നടപടികള്‍ പൂര്‍ത്തിയാക്കാവൂ എന്നും വിശ്വാസ്യയോഗ്യമല്ലാത്ത ഇടനിലക്കാരെ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

പണം കൈമാറുന്നതിനു മുന്‍പു വിസ ഓഫറുകളുടെ ആധികാരികത ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പരിശോധിക്കണമെന്നും വ്യാജ ജോലി, വിസ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Dubai visa scams targeting individuals through social media, Dubai Police warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം

കനറാ ബാങ്ക് എടിഎം സേവന നിരക്കുകൾ കൂട്ടി; സൗജന്യ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ജിഎസ്ടിയും

കാന്തപുരത്തിന്റേത് സമൂഹത്തിന്റെ മുന്നേറ്റം ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന; ആരായാലും സിപിഎം അംഗീകരിക്കില്ല

'വെട്ടാൻ വാളുമായി അവർ എന്റെ അടുത്തേക്ക് വന്നു; രക്ഷപ്പെട്ടത് കളരി അറിയാവുന്നതു കൊണ്ട്'

കാസർകോട് - കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശ പാത ഇനി 'സൂപ്പറാകും'; നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചു