

ദബൈ: യുഎഇയില്‍ ലഹരിമരുന്ന് ഉപയോഗിച്ചോ മദ്യലഹരിയിലോ വാഹനമോടിക്കുന്നവര്‍ക്കു കടുത്ത ശിക്ഷ. പുതിയ ഗതാഗത നിയമപ്രകാരം തടവും 2 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 20,000 മുതല്‍ 1 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാം. കുറ്റത്തിന്റെ ആവര്‍ത്തനമനുസരിച്ച് ലൈസന്‍സ് സസ്‌പെന്‍ഷനും റദ്ദാക്കലും ഉണ്ടാകും. ആദ്യ തവണ കുറഞ്ഞത് മൂന്നു മാസവും, രണ്ടാം തവണ ആറു മാസവും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
മൂന്നാം തവണ ലൈസന്‍സ് റദ്ദാക്കും. ലഹരിമരുന്നുകളോ മനോനിലയെ സ്വാധീനിക്കുന്ന പദാര്‍ഥങ്ങളോ (സൈക്കോട്രോപിക്) ഉപയോഗിച്ച ശേഷം വാഹനമോടിച്ചാല്‍ 30,000 മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാം. ആദ്യ തവണ നിയമം ലംഘിച്ചാല്‍ ആറു മാസവും രണ്ടാമതും നിയമം ലംഘിച്ച് പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷവും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
മൂന്നാം തവണ കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സുമായി വീണ്ടും വാഹനമോടിച്ചാല്‍ മൂന്ന് മാസം വരെ തടവും 10,000 ദിര്‍ഹം പിഴയും നേരിടേണ്ടിവരും. മദ്യലഹരിയിലോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് ഒരാളുടെ മരണത്തിനു കാരണമായാല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ചുമത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates