Etihad Rail Rules Full List of Passenger Violations and Fines Up to Dh10,000 
Gulf

ഇത്തിഹാദ് റെയിലിൽ ഈ തെറ്റുകൾ ചെയ്താൽ പോക്കറ്റ് കാലിയാകും; 10,000 ദിർഹം വരെ പിഴ

ചെറിയ നിയമലംഘനങ്ങൾക്ക് 200 ദിർഹം മുതൽ ഗുരുതര കുറ്റങ്ങൾക്ക് 5,000 ദിർഹം വരെയും, ചില പ്രത്യേക സാഹചര്യങ്ങളിൽ 10,000 ദിർഹം വരെയും പിഴ ഈടാക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ദുബൈ: ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ ഇത്തിഹാദ് റെയിൽ കർശന നിയമങ്ങളും പിഴയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ നിയമലംഘനങ്ങൾക്ക് 200 ദിർഹം മുതൽ ഗുരുതര കുറ്റങ്ങൾക്ക് 5,000 ദിർഹം വരെയും, ചില പ്രത്യേക സാഹചര്യങ്ങളിൽ 10,000 ദിർഹം വരെയും പിഴ ഈടാക്കും. പിഴ ഈടാക്കാവുന്ന കുറ്റങ്ങളും പിഴത്തുകയും വിശദമായി അറിയാം.

200 ദിർഹം പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

  • ട്രെയിനിലോ സ്റ്റേഷനിലോ മാലിന്യം വലിച്ചെറിയുക

  • സീറ്റുകളിൽ കാലുകൾ വെക്കുക

  • അനാവശ്യമായി പ്ലാറ്റ്ഫോമിൽ തുടരുക

  • സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക

  • മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റ് ഉപയോഗിക്കുക

  • ഇളവിന് അർഹതയില്ലാതെ കൺസഷൻ ടിക്കറ്റ് ഉപയോഗിക്കുക

  • അനുമതിയില്ലാതെ റിസർവ് ചെയ്ത സീറ്റിൽ ഇരിക്കുക

  • നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുക

  • ടിക്കറ്റിലുള്ള ക്ലാസിനേക്കാൾ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുക

  • റെയിൽ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക

  • മദ്യപിച്ച് ട്രെയിനിലോ സ്റ്റേഷനിലോ പ്രവേശിക്കുക

  • ട്രെയിനിൽ മദ്യം കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക

  • ടിക്കറ്റിൽ കൃത്രിമം കാണിക്കുക

500 ദിർഹം പിഴ ലഭിക്കുന്ന നിയമലംഘനങ്ങൾ

  • പുകവലിക്കുകയോ ഇ-സിഗരറ്റ് (വേപ്പ്) ഉപയോഗിക്കുകയോ ചെയ്യുക

  • മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മോശം പെരുമാറ്റം, ഭീഷണിപ്പെടുത്തൽ, അധിക്ഷേപം നടത്തുക

  • ട്രെയിൻ സർവീസ് വൈകാൻ ഇടയാക്കുന്ന പ്രവർത്തനങ്ങൾ

  • ട്രെയിൻ യാത്ര തുടങ്ങുമ്പോൾ കയറാനോ ഇറങ്ങാനോ ശ്രമിക്കുക

  • അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഫോട്ടോ അല്ലെങ്കിൽ വീഡിയോ ചിത്രീകരണം നടത്തുക

5,000 ദിർഹം പിഴ ലഭിക്കുന്ന ഗുരുതര നിയമലംഘനങ്ങൾ

  • ട്രെയിൻ വാതിലുകൾ അടയുന്നത് തടയുക അല്ലെങ്കിൽ സഞ്ചരിക്കുന്ന ട്രെയിനിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുക

  • എമർജൻസി ബ്രേക്ക്, അലാറം, അഗ്നിശമന ഉപകരണങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുക

  • റെയിൽവേ ട്രാക്കിലോ റെയിൽവേ ഭൂമിയിലോ അനധികൃതമായി പ്രവേശിക്കുക

  • ട്രെയിനിനോ സ്റ്റേഷനോ നാശനഷ്ടം വരുത്തുക

  • അടിയന്തര സാഹചര്യങ്ങളില്ലാതെ എമർജൻസി എക്സിറ്റ് ഉപയോഗിക്കുക

  • വ്യാജമായി എമർജൻസി അലാറം പ്രവർത്തിപ്പിക്കുക

മുകളിൽ പറയാത്ത മറ്റ് നിയമലംഘനങ്ങൾക്കും കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ചുമത്താൻ ഇത്തിഹാദ് റെയിലിന് അധികാരമുണ്ട്. യാത്രയ്ക്ക് മുമ്പ് റെയിൽവേയുടെ നിയമങ്ങൾ വായിച്ച് മനസ്സിലാക്കുന്നത് അനാവശ്യ പിഴകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Etihad Rail Rules Full List of Passenger Violations and Fines Up to Dh10,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

PSC പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

വീട്ടിൽ ബ്ലഡ് ഷു​ഗർ പരിശോധിക്കുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്

ഉത്തരക്കടലാസും അഭിമുഖത്തിന്റെ മാര്‍ക്കും പുറത്തുവിടണം; ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്‌സിക്ക് കനത്ത തിരിച്ചടി

'പഹല്‍ഗാം ഭീകരാക്രമണത്തെ ന്യായീകരിച്ചു': മലപ്പുറം സ്വദേശിക്കെതിരെ യുഎപിഎ ചുമത്തി

അമല-ജൂബിലി മെഡിക്കൽ കോളജ് സമരം: ശമ്പളവർധനയില്ല; രാപ്പകൽ സമരവുമായി യുഎൻഎ