ദു​ബൈയിൽ പുതിയ പെരുമാറ്റ ചട്ടം; പൊതുഇടങ്ങളിലെ പെരുമാറ്റ രീതികളിൽ കർശന മാർഗനിർദേശം

Dubai to issue new public behaviour guidelines.
Dubai
Edited By:
Updated on
1 min read

ദു​​ബൈ: ദു​ബൈയിൽ പൊതുഇടങ്ങളിലെ പെരുമാറ്റ രീതികൾക്കും ആഘോഷങ്ങൾക്കും കർശന മാർഗനിർദേശം കൊണ്ടുവരാൻ സർക്കാരിന്റെ ഉന്നതതല യോഗത്തിൽ തീരുമാനം. എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനും ഉന്നതതല കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവിയുടെ അധ്യക്ഷതയിൽ ചേർന്ന ദു​ബൈ സിവിലിറ്റി കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിന് പിന്നാലെയാണ്  പ്രഖ്യാപനം

പൊതു ഇടങ്ങളിലെ പെരുമാറ്റത്തിനുള്ള പൊതു തത്വങ്ങൾ വിശദീകരിക്കുന്ന ദു​ബൈ സിവിലിറ്റി ഗൈഡ്ബുക്കും, ആഘോഷങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും യോഗത്തിൽ കമ്മിറ്റി പുറത്തിറക്കി. ആ​ഘോഷങ്ങൾ സമൂഹ മൂല്യങ്ങൾക്കും സാമൂഹിക ഉത്തരവാദിത്തത്തിനും അനുസൃതമാണെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. പൊതുഇടങ്ങളിലെ നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ നഗര പരിസ്ഥിതിയും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ ചട്ടക്കൂട്

പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ഉൾക്കൊള്ളിച്ച് പ്രത്യേക 'സിവിലിറ്റി ഗൈഡ്‌ബുക്ക്' ഉടൻ പുറത്തിറക്കും. നഗരത്തിലെ ആഘോഷങ്ങൾ ദു​ബൈയിലെ മൂല്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തും.

ലൈറ്റിങ് പദ്ധതി

നഗരത്തിന് ഒരേ സ്വഭാവത്തിലുള്ള ദൃശ്യഭംഗി നൽകുന്നതിനായി പുതിയ 'ലൈറ്റിങ് സ്ട്രാറ്റജി' നടപ്പിലാക്കും. നഗരവാസികൾക്കും സന്ദർശകർക്കും സമാനതകളില്ലാത്ത ജീവിതാനുഭവം ഉറപ്പാക്കുകയാണു ലക്ഷ്യം.

Dubai to issue new public behaviour guidelines.
ബിഗ് ടിക്കറ്റില്‍ ഇത്തവണ കോളടിച്ചത് മലയാളി വിദ്യാര്‍ഥിക്ക്; ലക്ഷങ്ങള്‍ വാരി ഇന്ത്യക്കാര്‍

കഴിഞ്ഞ സെപ്റ്റംബറിൽ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണു സിവിലിറ്റി കമ്മിറ്റി രൂപീകരിച്ചത്. എക്‌സിക്യൂട്ടിവ് ഓഫിസ് ചെയർമാനും ദുബായ് സിവിലിറ്റി കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർടിഎ ചെയർമാൻ മത്തർ അൽ തായർ, ദുബായ് കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ജനറൽ ഒമർ സുൽത്താൻ അൽ ഒലാമ, എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി,ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി,ഡി.ഇ.ടി ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, ദുബായ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗലിത തുടങ്ങിയവർ പങ്കെടുത്തു.

Dubai to issue new public behaviour guidelines.
സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് 'താമസ വിലക്ക്', കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍
Dubai to issue new public behaviour guidelines.
വ്യാജ വിസ സേവനങ്ങളില്‍ ജാഗ്രത, നിയമക്കുരുക്കില്‍പ്പെടും, ദുബൈയില്‍ മുന്നറിയിപ്പ്
Dubai to issue new public behaviour guidelines.
സ്വദേശി പാര്‍പ്പിട മേഖലകളില്‍ അവിവാഹിതര്‍ക്ക് 'താമസ വിലക്ക്', കുവൈത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍
Summary

Dubai to issue new public behaviour guidelines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com