harjah shifts traffic  
Gulf

ഷാര്‍ജയില്‍ ഇന്ന് മുതല്‍ പുതിയ ഗതാഗത നിയന്ത്രണങ്ങള്‍; ബദല്‍ പാതകള്‍ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഷാർജ: ഷാര്‍ജയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍. യൂണിവേഴ്‌സിറ്റി സിറ്റിക്കും ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ലാന്‍ഡ് ഏരിയയ്ക്കുമിടയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി ഇരുദിശകളിലേക്കും രണ്ട് ലെയ്‌നുകള്‍ വീതം ഉപയോഗിക്കാം. ഇന്‍ഡസ്ട്രിയല്‍ ഏരിയ 17-ല്‍ നിന്ന് യൂണിവേഴ്‌സിറ്റി പാലം വഴി യൂണിവേഴ്‌സിറ്റി സിറ്റിയില്‍ അവസാനിക്കുന്ന റോഡിലാണ് ഇപ്പോള്‍ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്.

റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് വികസനം പുരോഗമിക്കുന്നതിനിടെ ഷാര്‍ജയിലെ പ്രധാന പാതകളിലൊന്നായ യൂണിവേഴ്‌സിറ്റി സിറ്റി റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.

ഇതോടനുബന്ധിച്ച് പുതിയ ഗതാഗത നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വരുന്നുണ്ട്. ഇന്ന് മുതല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 17-ല്‍ നിന്ന് മലീഹ റോഡിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഭാഗികമായി നിരോധനമുണ്ടാകും. ഈ വഴിയേ പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടും. ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍, നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, സമീപത്തെ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ റോഡ് അതോറിറ്റി നിര്‍ദേശിച്ചിട്ടുള്ള ബദല്‍ പാതകള്‍ ഉപയോഗിക്കണം.

ദേശീയ റെയില്‍ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന 'ഇത്തിഹാദ് റെയില്‍ സ്റ്റേഷന്‍ ആക്‌സസ് റോഡ്‌സ് പദ്ധതി'യുമായി ബന്ധപ്പെട്ടാണ് റോഡ് നിര്‍മാണങ്ങള്‍ നടക്കുന്നത്. അഞ്ച് ആഴ്ചയിലേറെ നീളുന്ന ഗതാഗത നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 5 വരെ തുടരും.

Etihad Rail: Sharjah shifts traffic flow near University Bridge until October 5

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്