ഫ്രാന്‍സില്‍ സൗദിയുടെ നേതൃത്വത്തില്‍ വമ്പന്‍ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങും

Saudi Arabia Is Bringing a Massive New Dragon Ball Z Theme Park to France
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

റിയാദ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ സൗദി സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൗദി സാംസ്‌കാരിക മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഫ്രഞ്ച് പൊതുജനങ്ങളെയും പ്രഫഷനലുകളെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാണ് കേന്ദ്രത്തിന് കീഴില്‍ ആസൂത്രണം ചെയ്യുന്നത്. സൗദിയിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക, ഇരു രാജ്യങ്ങളിലെയും ബുദ്ധിജീവികളും സര്‍ഗാത്മക പ്രതിഭകളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും ശക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Saudi Arabia Is Bringing a Massive New Dragon Ball Z Theme Park to France
വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

സൗദിയുടെ 'ഖിദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഫ്രാന്‍സിലെ പാരീസിന് സമീപമുള്ള 'ഇല്‍-ഡി-ഫ്രാന്‍സ്' റീജിയണിലെ സെര്‍ജി-പോണ്ടോയ്സില്‍ വിനോദസഞ്ചാര കേന്ദ്രവും തീം പാര്‍ക്കുകളും വികസിപ്പിക്കുന്നത്. പദ്ധതിക്കായി ഏകദേശം 6 ബില്യണ്‍ യൂറോ (ഏകദേശം 7 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിക്കുമെന്നാണ് കണക്കാക്കുന്നത്.

സൗദിയും ഫ്രാന്‍സും തമ്മില്‍ നിരന്തരം വളര്‍ന്നുവരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ സാക്ഷ്യപത്രമാണ് ഈ കേന്ദ്രത്തിന്റെ രൂപവത്കരണം. ആഗോളതലത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക സാന്നിധ്യം ഉറപ്പിക്കുന്നതിനും, ചരിത്രപരമായ സാംസ്‌കാരിക പൈതൃകവും ആധുനിക സര്‍ഗ്ഗശേഷിയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ വലിയ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Saudi Arabia Is Bringing a Massive New Dragon Ball Z Theme Park to France
ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ 'അടിച്ചെടുത്ത്' ഇന്ത്യക്കാര്‍; മലയാളി നഴ്സിനും ഭാഗ്യം
Saudi Arabia Is Bringing a Massive New Dragon Ball Z Theme Park to France
സ്വന്തം നിലയില്‍ ജോലി ചെയ്യുന്നവരാണോ? പ്രവാസികള്‍ക്ക് മുന്നറിയിപ്പ്, പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ
Summary

Saudi Arabia Is Bringing a Massive New Dragon Ball Z Theme Park to France

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com