സജീദ് ജമാലുദ്ധീന്‍ 
Gulf

ഏഴുവര്‍ഷത്തെ തടവുശിക്ഷയ്ക്കിടെ രോഗബാധ; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയില്‍ ഏഴുവര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി രോഗബാധയെത്തുടര്‍ന്ന് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സജീദ് ജമാലുദ്ധീന്‍ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വാഹനത്തില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്

സജീദ് അറസ്റ്റിലായത്. എട്ടുവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സജീദ്. റിയാദില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കള്‍ കൈവശം വച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായത്. തുടര്‍ന്ന് കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ കോടതി ഇദ്ദേഹത്തിന് ഏഴുവര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.

ശിക്ഷാകാലയളവില്‍ ഒരു വര്‍ഷം പിന്നിട്ടതോടെ ജയിലില്‍ വെച്ച് രക്തം ഛര്‍ദിച്ച സജീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സജീദിന് പ്രവാസജീവിതത്തിനിടെ അപ്രതീക്ഷിതമായി നേരിട്ട തടവുശിക്ഷയും മാരകരോഗവും ജീവിതത്തില്‍ വലിയ തിരിച്ചടിയാകുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കാവശ്യമായ സാമ്പത്തിക സഹായം റിയാദിലെ ഇന്ത്യന്‍ എംബസി ലഭ്യമാക്കി. നടപടികള്‍ പൂര്‍ത്തിയായ മൃതദേഹം ദമാം വഴി നാട്ടിലേക്ക് അയക്കും.

Expatriate Malayali dies in Saudi Arabia after falling ill during seven-year imprisonment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം'; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ഞായര്‍ വരെ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നെതന്യാഹുവിന് കണ്ടകശനി, ജ്യോതിഷപ്രകാരം ജനുവരിയില്‍ അനുകൂല മാറ്റങ്ങള്‍

'കയറി പിടിക്കാനുള്ള അവസരം കൊടുത്തിട്ട്, പിന്നെ അയാളെന്നെ അങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല; നോ പറയാനുള്ള ​ഗട്സുണ്ടാകണം'

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; 'മദ്യം നല്‍കി പീഡിപ്പിച്ചു'