ദോഹ: പ്രവാസികള്‍ക്ക് നാട്ടിലേക്ക് മരുന്നുകള്‍ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെര്‍മിറ്റ് സംവിധാനം അവതരിപ്പിച്ച് ഖത്തര്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവാസികള്‍ക്ക് നാട്ടിലിരുന്നു കൊണ്ടു തന്നെ മരുന്നുകളുടെ അനുമതി എടുക്കാം.
യാത്രക്കാര്‍ക്ക് സ്വന്തം ഉപയോഗത്തിനായി നിയന്ത്രിത മരുന്നുകള്‍ കൈവശം വെക്കുന്നതിനും കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമുള്ള സംവിധാനമാണ് പൊതുജനാരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്.
നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വഴി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. യാത്രയ്ക്ക് കുറഞ്ഞത് അഞ്ചു പ്രവൃത്തി ദിവസത്തിനു മുമ്പെങ്കിലും അപേക്ഷ നല്‍കണം. മൂന്നു ദിവസത്തിനുള്ളില്‍ 'ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍' വിഭാഗം രേഖകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുകയോ നിരസിക്കുകയോ ചെയ്യും. അപേക്ഷയോടൊപ്പം ഡോക്ടറുടെ കുറിപ്പും അനുബന്ധ മെഡിക്കല്‍ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷാ നടപടികള്‍, മാനദണ്ഡങ്ങള്‍, കൈവശം വെക്കാവുന്ന നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ ഉള്‍പ്പെടുത്തി മന്ത്രാലയം പ്രത്യേക ഗൈഡന്‍സ് ബുക്ക്ലെറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates