NORKA Roots file
Gulf

പ്രവാസികള്‍ക്ക് നോര്‍ക്ക സേവനങ്ങളെ അറിയാം; സൗജന്യ വെബിനാര്‍, രജിസ്റ്റര്‍ ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവാസികള്‍ക്കായുള്ള നോര്‍ക്ക സേവനങ്ങള്‍ ഏതൊക്കെയെന്നറിയാം. പ്രവാസി കേരളീയര്‍ക്കും, വിദേശത്തേക്ക് ജോലി, പഠനം എന്നിവയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമായി സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചിരിക്കുകയാണ് നോര്‍ക്ക. 2026 മെയ് 30 ന് (ഇന്ത്യന്‍ സമയം: 02:00 PM, യൂറോപ്യന്‍ സമയം: 10:30 AM) ഇ-റൂട്ട്‌സ് എന്ന പേരിലാണ് വെബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് (www.norkaroots.kerala.gov.in) മെയ് 25ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 1000 പേര്‍ക്കാണ് വെബിനാറില്‍ പങ്കെടുക്കാന്‍ കഴിയുക. പ്രവാസികേരളീയര്‍ക്കായുളള നോര്‍ക്ക വകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും ?പ്രവാസത്തിനു തയ്യാറെടുക്കുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അവബോധം നല്‍കുകയാണ് ലക്ഷ്യം.

പോളണ്ടിലെ വാര്‍സോ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഛഇഥങ യൂണിറ്റ്, കേരള അസോസിയേഷന്‍ പോളണ്ട് (KAP), വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF), മറ്റ് രജിസ്റ്റര്‍ ചെയ്ത മലയാളി പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വെബിനാര്‍.

Expatriates can learn about NORKA services; Free webinar, register now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

അരി വേവിക്കുന്നതിന് മുൻപ് കുതിർക്കണോ?

'ചുണ്ട് പൊട്ടിയത് കാണിച്ചതാണ്, എല്ലാം കണ്ടാസ്വദിച്ചിട്ട് അവനത് പുറത്തുവിട്ടു'; പൊട്ടിത്തെറിച്ച് രേണു

മോദിയുടെ വര്‍ക്ക് ഫ്രം ഹോം ആഹ്വാനം ബാധിക്കുമോ?; കേരളത്തില്‍ ചെറുകിട കച്ചവടക്കാര്‍ മുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വരെ ആശങ്കയില്‍

SCROLL FOR NEXT