പ്രതീകാത്മക ചിത്രം  
Gulf

വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ പ്രവാസിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കപില്‍ദേവിന് എയര്‍ ഇന്ത്യ എയര്‍ലൈന്‍സാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഒന്‍പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്ന് യാത്രക്കാരന് അനുകൂലമായി വിധിയുണ്ടായത്.

2017 സെപ്റ്റംബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. അവധിക്കായി നാട്ടിലെത്തിയ കപില്‍ദേവ് തിരുവനന്തപുരത്തുനിന്ന് മുംബൈ വഴി സൗദിയിലേക്ക് മടങ്ങാന്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തിരുവനന്തപുരത്തു നിന്നുള്ള കണക്റ്റിങ് ഫ്‌ലൈറ്റ് രണ്ടു മണിക്കൂറിലധികം വൈകിയതോടെ മുംബൈയിലെത്തിയ കപില്‍ദേവിന് പോകേണ്ട അന്താരാഷ്ട്ര വിമാനം പുറപ്പെട്ടിരുന്നു.മുംബൈ വിമാനത്താവളത്തില്‍ രാത്രി മുഴുവന്‍ തങ്ങേണ്ടി വന്ന ഇദ്ദേഹത്തിന് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

അടുത്ത ദിവസത്തെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ മാത്രമാണ് യാത്രക്കാരന് സീറ്റ് ലഭ്യമായിരുന്നത്. സൗദിയിലെ ട്രാവല്‍ ഏജന്‍സി വഴി കുടുംബാംഗങ്ങള്‍ അയച്ച പണം ഉപയോഗിച്ചാണ് പുതിയ ടിക്കറ്റ് എടുത്തത്. എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്ന് സേവനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വാദം. എയര്‍ ഇന്ത്യയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഉപഭോക്തൃ കമ്മീഷന്‍ യാത്രക്കാരന് അനുകൂലമായി ഉത്തരവിട്ടത്. യാത്രക്കാരന് സാമ്പത്തിക നഷ്ടമായി 83,000 രൂപയും, മാനസിക വിഷമത്തിന് 50,000 രൂപയും, കോടതി ചെലവിലേക്ക് 3,000 രൂപയും ചേര്‍ത്ത് ആകെ 1,36,000 രൂപ നല്‍കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Flight delayed by two hours; Malayali awarded compensation after nine-year legal battle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

സ്‌പെയിനിന് ഒരു ദുരന്തം വന്നപ്പോള്‍ കൈത്താങ്ങായി മെസി; 'മനുഷ്യത്വത്തിന്റെ മനോഹര മാതൃക'; 80,000 യൂറോ സഹായം

കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

'തുടക്കം' ഇഷ്ടപ്പെട്ടു, ജൂഡിന് ആഢംബര വാച്ച് സമ്മാനിച്ച് സുചിത്ര; ഹൃദ്യമായ കുറിപ്പുമായി സംവിധായകൻ

തറയിൽ ചമ്രംപടിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? പ്രായമല്ല കാരണം, ദിനചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ