dubai 
Gulf

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരില്‍ മലയാളിയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചരില്‍ മലയാളിയും. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിന്‍ പോള്‍(27)ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഷിജിന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ദുബൈയിലെ ദി കാര്‍ സൂപ്പര്‍ സ്റ്റോറില്‍ വിഡിയോഗ്രാഫര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഷിജിന്‍. ഷിജിന്‍ ജോലിക്ക് കയറിയിട്ട് എട്ട് മാസം മാത്രമേ ആയിട്ടുള്ളൂ. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ.

ഇന്നലെ ശൈഖ് സായിദ് റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുബൈ സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചത്. അപകടവിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Gas cylinder explosion in Dubai; Malayali among dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടിലും ആലപ്പുഴയിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധി; ചുരത്തില്‍ നിയന്ത്രണം

പാണക്കാട് മണ്ണിടിച്ചിൽ: നിർമാണത്തിന് എല്ലാ അനുമതികളും നേടിയിരുന്നുവെന്ന് നഗരസഭ; അനധികൃത പ്രവൃത്തി നടത്തിയിട്ടില്ലെന്ന് ഭൂവുടമ

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; കെണിയില്‍ വീഴാതെ രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു ബൗൾ സാലഡ്, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ മികച്ചത്

70 പേര്‍ക്ക് ഒരു ബാത്ത് റൂം, പല്ലികളും വിസര്‍ജ്യവും നിറഞ്ഞിരിക്കും; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍