Emirates  
Gulf

എമിറേറ്റ്‌സ് ഗ്രൂപ്പില്‍ തൊഴില്‍ നേടാം; നൂറിലേറെ ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: എമിറേറ്റ്‌സ് ഗ്രൂപ്പില്‍ നൂറിലേറെ തൊഴില്‍ അവസരങ്ങള്‍. എമിറേറ്റ്‌സിന്റെ വ്യോമയാന, കോര്‍പറേറ്റ് വിഭാഗങ്ങളിലായാണ് വിവിധ തസ്തികകളിലേക്ക് നിയമനം. പരിചയസമ്പന്നരായ പ്രഫഷനലുകള്‍ക്കൊപ്പം എന്‍ട്രി ലെവല്‍ ഉദ്യോഗാര്‍ഥികള്‍ക്കും അവസരമുണ്ട്.

ഐടി, എന്‍ജിനീയറിങ് ആന്‍ഡ് മെയിന്റനന്‍സ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, ഹ്യൂമന്‍ റിസോഴ്‌സസ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങി വിവിധ മേഖലകളിലാണ് ഒഴിവുകള്‍. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ കരിയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. തസ്തികയും ഉദ്യോഗാര്‍ഥിയുടെ പരിചയസമ്പത്തും അനുസരിച്ച് ആകര്‍ഷകമായ ശമ്പള പാക്കേജാണ് ലഭിക്കുക. നികുതിയില്ലാത്ത ശമ്പളം, താമസസൗകര്യം അല്ലെങ്കില്‍ ഹൗസിങ് അലവന്‍സ്, സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വര്‍ഷത്തില്‍ വിമാന ടിക്കറ്റുകള്‍, ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാ ആനുകൂല്യങ്ങള്‍ എന്നിവ വിവിധ തസ്തികകളിലെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും.

ഏറ്റവും ഉയര്‍ന്ന പ്രതിഫലം പൈലറ്റ് തസ്തികയിലാണ്. ഏകദേശം 3 കോടിയിലേറെ രൂപ(12 ലക്ഷം ദിര്‍ഹം) വരെയാണ് വാര്‍ഷിക പാക്കേജിന്റെ മൂല്യം. പ്രതിമാസം ശരാശരി 85 മണിക്കൂര്‍ പറക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 5.75 ലക്ഷം ദിര്‍ഹം വാര്‍ഷിക കാഷ് ശമ്പളം ലഭിക്കും. കമ്പനിയുടെ താമസസൗകര്യം, പരമാവധി മൂന്ന് കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സ്, 42 ദിവസത്തെ വാര്‍ഷിക അവധി, യോഗ്യരായ കുടുംബാംഗങ്ങള്‍ക്ക് ബിസിനസ് ക്ലാസ് വാര്‍ഷിക യാത്രാ സൗകര്യം എന്നിവയും പാക്കേജിലുണ്ട്. റിട്ടയര്‍മെന്റ് സേവിങ്‌സ് സംഭാവന, സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ, കമ്പനിയുടെ പ്രകടനത്തിന് വിധേയമായി വാര്‍ഷിക ലാഭവിഹിതം എന്നിവയ്ക്കും അര്‍ഹതയുണ്ടാകും. നാഷനല്‍ കാഡറ്റ് പൈലറ്റ് പ്രോഗ്രാമിലേക്കുള്ള നിയമനവും എമിറേറ്റ്‌സ് ഗ്രൂപ്പ് തുടരുകയാണ്. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത ശമ്പളമാണ് ലഭിക്കുക. ഗ്രൗണ്ട് സ്‌കൂള്‍, ഫ്‌ലൈറ്റ് ട്രെയിനിങ് ഘട്ടങ്ങളില്‍ പ്രതിമാസം 6,365 ദിര്‍ഹം ലഭിക്കും.

എയര്‍ക്രാഫ്റ്റ് ടൈപ്പ് റേറ്റിങ് പരിശീലന ഘട്ടത്തില്‍ ഇത് 18,335 ദിര്‍ഹമായും ലൈന്‍ ട്രെയിനിങ് ഘട്ടത്തില്‍ 31,745 ദിര്‍ഹമായും ഉയരും. പരിശീലനം പൂര്‍ത്തിയാക്കി ഫസ്റ്റ് ഓഫിസറായി നിയമിതരാകുമ്പോള്‍ സ്ഥിര അലവന്‍സുകള്‍ ഉള്‍പ്പെടെ പ്രതിമാസം ഏകദേശം 52,000 ദിര്‍ഹത്തിന്റെ പാക്കേജ് ലഭിക്കും. ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് നികുതിയില്ലാത്ത ശമ്പളമാണ് ലഭിക്കുക. പ്രതിമാസ അടിസ്ഥാന ശമ്പളം 4,980 ദിര്‍ഹം. ഇതിന് പുറമെ ഓരോ ഫ്‌ലൈറ്റ് മണിക്കൂറിനും 69.60 ദിര്‍ഹം ഫ്‌ലൈയിങ് പേ ലഭിക്കും. ശരാശരി പ്രതിമാസ ഫ്‌ലൈയിങ് മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ ആകെ പ്രതിമാസ വരുമാനം ഏകദേശം 11,000 ദിര്‍ഹം വരും. ലേഓവര്‍ സമയത്തെ ഭക്ഷണ അലവന്‍സ്, ഹോട്ടല്‍ താമസം, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യം എന്നിവയും കമ്പനി നല്‍കും.

Get a job in Dubai; There are many opportunities in the Emirates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു