സൗജന്യമായി ടിക്കറ്റ് തീയതി മാറ്റാം; ദുബൈ യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

Emirates offers unlimited free date changes for Dubai-bound passengers
Emirates Airline
Edited By:
Updated on
1 min read

ദുബൈ: യാത്രക്കാര്‍ക്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകളുടെ തീയതി എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഓഗസ്റ്റ് 10 മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നത്.

ഇക്കോണമി ക്ലാസിലെ സേവര്‍, ഫ്‌ലെക്‌സ് ടിക്കറ്റുകള്‍ക്കും ബിസിനസ് ക്ലാസിലെ സ്‌പെഷ്യല്‍, സേവര്‍, ഫ്‌ലെക്‌സ് ടിക്കറ്റുകള്‍ക്കും തീയതി മാറ്റാന്‍ ഫീസ് നല്‍കേണ്ടതില്ല. എത്ര തവണ വേണമെങ്കിലും തീയതി മാറ്റാവുന്നതാണ്.

Emirates offers unlimited free date changes for Dubai-bound passengers
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സില്‍ ചേരാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

ദുബൈയിലേക്കുള്ള യാത്രകള്‍ റദ്ദാക്കുമ്പോഴുള്ള നിരക്കുകളും കുറച്ചിട്ടുണ്ട്. എമിറേറ്റ്‌സിന്റെ മറ്റ് ആഗോള റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തീയതിയില്‍ ഒരു തവണ സൗജന്യമായി മാറ്റം വരുത്താം. കൂടാതെ ടിക്കറ്റ് നിരക്കുകള്‍ മാറ്റമില്ലാതെ 24 മണിക്കൂര്‍ വരെ ഹോള്‍ഡ് ചെയ്യാനും സാധിക്കും. സംഘര്‍ഷ മേഖലകളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ചെലവുകള്‍ക്ക് 25,000 ഡോളര്‍ വരെയുള്ള പരിരക്ഷയും 30 ദിവസം വരെ സൗജന്യ ട്രിപ്പ് എക്സ്റ്റന്‍ഷനും ഉള്‍പ്പെടുന്ന കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പരിരക്ഷയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Emirates offers unlimited free date changes for Dubai-bound passengers
പാട്ട് വയ്ക്കണമെങ്കില്‍ ഇനി ലൈസന്‍സ് വേണം; യുഎഇയില്‍ നിര്‍ണായക ഉത്തരവ്
Emirates offers unlimited free date changes for Dubai-bound passengers
പ്രവാസികള്‍ക്ക് പരാതികള്‍ ഇനി ഓണ്‍ലൈനായി നല്‍കാം, വെബസൈറ്റ് റെഡി
Emirates offers unlimited free date changes for Dubai-bound passengers
ദുബൈയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരം; അരലക്ഷത്തിലേറെ പുതിയ ട്രേഡ് ലൈസന്‍സുകള്‍
Summary

Emirates offers unlimited free date changes for Dubai-bound passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com