Oman Flag 
Gulf

ദേശീയ ദിനാഘോഷം; ഒമാനില്‍ 344 തടവുകാര്‍ക്ക് മാപ്പ് അനുവദിച്ചു

ഒമാന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 344 തടവുകാര്‍ക്ക് സുല്‍ത്താന്‍ രാജകീയ മാപ്പ് അനുവദിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് 344 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് അനുവദിച്ചു. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് മാനുഷിക പരിഗണനയുടെ ഭാഗമായി ഈ സുപ്രധാന തീരുമാനം.

ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഉത്തരവ് വരുന്നത്. സുപ്രീം കമാന്‍ഡറായ സുല്‍ത്താന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികളും വിദേശികളുമായ തടവുകാര്‍ക്ക് മാപ്പ് ലഭിച്ചിട്ടുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് തീരുമാനം.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നേതൃത്വത്തില്‍ ആധുനിക ഒമാനി നവോത്ഥാനത്തിന്റെ നേട്ടങ്ങളും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പാക്കിയാണ് രാജ്യം ഇത്തവണത്തെ ദേശീയ ദിനത്തെ വരവേല്‍ക്കുന്നത്. നവംബർ 25 ബുധൻ, നവംബർ 26 വ്യാഴം ദിവസങ്ങളിലാണ് ഔദ്യോഗിക അവധി. വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ നവംബർ 28 വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും.

ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുക, വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക, യുവജനങ്ങളെ ശാക്തീകരിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, സമൃദ്ധിക്കും ക്ഷേമത്തിനും അടിത്തറയിടുക എന്നിവ ലക്ഷ്യമിടുന്ന 'ഒമാന്‍ വിഷന്‍ 2040'-ന്റെ ചുവടുപിടിച്ചുള്ള നവോത്ഥാന പാതയിലാണ് രാജ്യം.

His Majesty the Sultan pardons 344 prisoners for National Day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

ഒടുവില്‍ പാകിസ്ഥാന്‍ പരമ്പര ജയിച്ചു; 2026ല്‍ ഒരു ടെസ്റ്റും ജയിക്കാതെ ശ്രീലങ്ക!

വിനീത് ശ്രീനിവാസന്റെ 'ചടങ്ങ്' ചിത്രീകരണം പൂർത്തിയായി, ഉടൻ തിയേറ്ററുകളിലേക്ക്

അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍; 'വീണ്ടും വിസ്മയം'; ചെലവിടുന്നത് 41.64 കോടി രൂപ

'ഞങ്ങളുടെ ഹൃദയങ്ങള്‍ ഏറ്റവും സന്തോഷിച്ച നിമിഷം'; സാമന്തയ്ക്കും രാജിനും കുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി താരം