പ്രതീകാത്മക ചിത്രം  ANI
Gulf

സൗദി അരാംകോ പ്ലാന്റിലും വിമാനത്താവളത്തിലും ഹൂതി ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ജിദ്ദ: സൗദി അരാംകോ പ്ലാന്റ്, നജ്‌റാന്‍ മേഖലയിലെ വിമാനത്താവളം എന്നിവ ആക്രമിച്ചതായി ഹൂതി വിമതര്‍. നജ്‌റാന്‍ വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിനു നേരെയാണു ഡ്രോണാക്രമണം നടത്തിയത്. നജ്‌റാനിലെ തന്നെ അരാംകോ പ്ലാന്റിലും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണം സൗദി സ്ഥിരീകരിച്ചിട്ടില്ല.

'ഡ്രോണുകള്‍ ഉപയോഗിച്ച് സംഘം രണ്ട് സൈനിക ഓപ്പറേഷനുകള്‍ വിജയകരമായി നടത്തി, ആദ്യത്തേത് നജ്റാന്‍ വിമാനത്താവളത്തിലെ സൗദിയുടെ തന്ത്രപ്രധാനമായ സ്ഥലവും, രണ്ടാമത്തേത് നജ്റാനിലെ അരാംകോ കേന്ദ്രത്തെ ലക്ഷ്യം വച്ചായിരുന്നു' എന്ന് സൈനിക വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വിമതര്‍ രാജ്യത്തിനെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ സൗദി അറേബ്യയ്ക്ക് ഹൂത്തികളെ 'നിയന്ത്രിക്കാന്‍ കഴിയില്ല' എന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം അസംസ്‌കൃത എണ്ണ ഉല്‍പാദന ക്വോട്ട വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് സൗദിയിലേക്കു പ്രതിനിധിസംഘത്തെ അയച്ചു. പ്രതിദിനം 80 ലക്ഷം മുതല്‍ ഒരു കോടി ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ക്വോട്ട വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. നിലവില്‍ 40 ലക്ഷം ബാരലാണ് ഇറാഖിന് അനുവദിക്കപ്പെട്ട ക്വോട്ട. 6 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുകയാണ് ഇറാഖിന്റെ ലക്ഷ്യം.

Houthis Claim They Attacked Airport, Aramco Facilities In Saudi Arabia


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക