Kuwait Approves New Anti-Drug Law with Tougher Penalties  @kuna_en
Gulf

ല​ഹ​രി ഇ​ട​പാടുകാർക്ക് ഇനി വധ ശിക്ഷ; പുതിയ നി​യ​മ​ത്തി​ന് കുവൈത്ത് മ​ന്ത്രി​സ​ഭ അംഗീ​കാ​രം നൽകി

രാ​ജ്യ​ത്ത് നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ഒഴിവാക്കാനും ലഹരി മ​രു​ന്നി​ന്റെ ഉ​പ​യോ​ഗ​വും വ്യാ​പാ​ര​വും നി​യ​ന്ത്രി​ക്കു​ന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പു​തി​യ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ക​ര​ട് നി​യ​മ​ത്തി​ന് കുവൈത്ത് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം നൽകി. വ​ധ​ശി​ക്ഷ​യും,പി​ഴ​യും ഉ​ൾ​പ്പെ​ടെയുള്ള കടുത്ത ശിക്ഷകളാണ് ഇനിമുതൽ കുറ്റവാളികൾക്ക് ലഭിക്കുക. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന യോഗത്തിലാണ് നി​യ​മം പാ​സാ​ക്കി​യ​ത്.

രാ​ജ്യ​ത്ത് നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ഒഴിവാക്കാനും ലഹരി മ​രു​ന്നി​ന്റെ ഉ​പ​യോ​ഗ​വും വ്യാ​പാ​ര​വും നി​യ​ന്ത്രി​ക്കു​ന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലഹരി ​മ​രു​ന്നിന്റെ ഉ​പ​യോ​ഗ​വും ക​ട​ത്തും നി​യ​ന്ത്രി​ക്കു​ന്ന​തി​നുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങൾ രാജ്യത്ത് നിലനിന്നിരുന്നു.

ഇവ ല​യി​പ്പി​ച്ചാ​ണ് പു​തി​യ നി​യ​മം നിർമിച്ചത്. ഇതിലൂടെ ക​ള്ള​ക്ക​ട​ത്തു​കാ​ർ, വി​ത​ര​ണ​ക്കാ​ർല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ക​ന​ത്ത പി​ഴ​ക്കൊ​പ്പം വ​ധ​ശി​ക്ഷ​ വരെ ലഭിക്കാവുന്ന തരത്തിലാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.

കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ​മൂ​ഹ​ത്തെ മ​യ​ക്കു​മ​രു​ന്ന് ഭീ​ഷ​ണി​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ക എന്നതാണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്ന് മ​ന്ത്രി​സ​ഭ അറിയിച്ചു.

മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ക​ര​ട് നി​യ​മം അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് സ​മ​ർ​പ്പി​ച്ചു. അംഗീകാരം ലഭിച്ചാൽ നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

Gulf news: Kuwait Cabinet Approves New Anti-Drug Law to Impose Tougher Penalties on Traffickers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT