ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍  
Gulf

പൊള്ളുന്ന ചൂടില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിയന്ത്രണം; കുവൈത്തില്‍ മുന്നറിയിപ്പ്

ഡെലിവറി കമ്പനികളും ഡെലിവറി ഡ്രൈവര്‍മാരും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ ഡെലിവറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം. ഏറ്റവും ചൂടുള്ള സമയങ്ങളില്‍ റോഡുകളില്‍ ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്നത് നിരോധിച്ചു. ഇന്നുമുതല്‍ ഓഗസ്റ്റ് 31 വരെ ദിവസവും രാവിലെ 11 നും വൈകുന്നേരം 4 നും ഇടയില്‍ ഡെലിവറി ബൈക്കുകള്‍ നിരത്തിലിറക്കരുതെന്നാണ് നിര്‍ദേശം.

ഡെലിവറി കമ്പനികളും ഡെലിവറി ഡ്രൈവര്‍മാരും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള ഗതാഗത കുറ്റങ്ങളും പിഴയും നല്‍കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഉയര്‍ന്ന താപനിലയും പ്രതികൂല കാലാവസ്ഥയും മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വേനല്‍ക്കാലത്ത് തുറസായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണം.

നേരത്തെ മാനവശേഷി അതോറിറ്റി രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 മണിവരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ നിയമം നടപ്പാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡെലിവറി മേഖലയിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചിരിക്കുന്നത്.

Kuwait bans delivery bikes during peak summer heat hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

ആശങ്കയായി വീണ്ടും എണ്ണവില വര്‍ധന, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം

'എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു'; അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

സീറാം സാംബശിവ റാവു ഐഎഎസ് പുതിയ എക്‌സൈസ് കമ്മീഷണര്‍

'റെക്കോർഡിനൊപ്പം കോടികളും'; വൈഭവ് സൂര്യവംശിയുടെ ഈ സീസണിലെ പ്രതിഫലം?

SCROLL FOR NEXT