Kuwait Launches ‘Visit Kuwait’ Platform to Boost Tourism Kuna/x
Gulf

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

കുവൈത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന ഇവന്റുകളുടെ തീയതി, വേദി എന്നിവയുടെ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും. സ്മാർട്ട് ഇന്ററാക്ടീവ് മാപ്പ്, സഞ്ചാരികൾക്ക് അവരുടെ യാത്ര പദ്ധതി തയ്യാറാക്കാനുള്ള സൗകര്യം, അറബിക്-ഇംഗ്ലീഷ് ഭാഷാ പിന്തുണ തുടങ്ങിയ സൗകര്യങ്ങളും ഈ പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കുവൈത്ത്. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന സഞ്ചാരിക്ക് വിസയും,മറ്റു വിവരങ്ങളും ലഭ്യമാക്കാനായി ‘വിസിറ്റ് കുവൈത്ത്' എന്ന പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു.

ഇതിലൂടെ കുവൈത്ത് സന്ദർശിക്കുന്നതിനുള്ള വിസിറ്റ് വിസയും കലാസാംസ്കാരിക, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ടൂറിസ്റ്റ് വിസയും ലഭ്യമാകുമെന്ന് സാംസ്കാരിക മന്ത്രിയും അബ്ദുൽറഹ്മാൻ അൽ മുതൈരി അറിയിച്ചു.

കുവൈത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന ഇവന്റുകളുടെ തീയതി, വേദി എന്നിവയുടെ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും. സ്മാർട്ട് ഇന്ററാക്ടീവ് മാപ്പ്, സഞ്ചാരികൾക്ക് അവരുടെ യാത്ര പദ്ധതി തയ്യാറാക്കാനുള്ള സൗകര്യം, അറബിക്-ഇംഗ്ലീഷ് ഭാഷാ പിന്തുണ തുടങ്ങിയ സൗകര്യങ്ങളും ഈ പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി ആവിഷ്‌കരിച്ച 'കുവൈത്ത് വിഷൻ 2035' പദ്ധതിയുടെ ഭാഗമായി ആണ് ഈ നീക്കം.

രാജ്യത്ത് ടൂറിസം, കലാ, സാംസ്‌കാരിക, വിനോദ മേഖലകളിൽ ഇവെന്റുകൾ സംഘടിപ്പിക്കാൻ കമ്പനികൾക്ക് ‘വിസിറ്റ് കുവൈത്ത്' സന്ദശിച്ചു ലൈസൻസ് നേടാം. അന്ത്രരാഷ്ട്ര കമ്പനികൾക്കും ഇതിനായി അവരസുമുണ്ട്. ഈ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപത്തിനായി സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Gulf news: Kuwait Launches ‘Visit Kuwait’ Platform to Boost Tourism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല'

പണിമുടക്ക് തുടങ്ങി, കേരളം നിശ്ചലമാകും; സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു

സൃഷ്ടിപരമായ ചിന്തകൾ ഉയരും; അസുഖങ്ങൾ പിടിപെടാൻ സാധ്യത

ദാമ്പത്യത്തിൽ തർക്കങ്ങൾ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ എന്നറിയാം

രാജ്യം ഇന്ന് പണിമുടക്കുന്നു, കേരളം നിശ്ചലമാകും

SCROLL FOR NEXT